Home NEWS UPDATES വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ സുജിത്ത് രാജ് മരണത്തിന് കീഴടങ്ങി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ സുജിത്ത് രാജ് മരണത്തിന് കീഴടങ്ങി

മാർച്ച് 26ന് ആലുവയിൽ വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന യുവനടൻ സുജിത്ത് രാജ് മരണത്തിന് കീഴടങ്ങി. അദ്ദേഹത്തിന് 32 വയസ്സായിരുന്നു പ്രായം. സുജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മാരത്തോൺ, കിനാവള്ളി,മച്ചാന്‍റെ മാലാഖ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടനായിരുന്നു സുജിത്ത്. കൂടാതെ കിനാവള്ളി എന്ന സിനിമയിൽ അദ്ദേഹം സ്വന്തമായി ഒരു പാട്ടും പാടിയിട്ടുണ്ട്.

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു നടന്‍റെ വിയോഗം ആകസ്മികമായിരുന്നു. ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് നടന്‍റെ വിയോഗവാർത്ത പുറത്തുവന്നിട്ടുള്ളത്.

Exit mobile version