Home ENTERTAINMENT ഹൃദയമേ നിനക്കും മുന്നറിയിപ്പ് ….

ഹൃദയമേ നിനക്കും മുന്നറിയിപ്പ് ….

ഒരു ,മനുഷ്യന്റെ ഹൃദയം നിലയ്ക്കാൻ പോകുന്നോ എന്ന അരമണിക്കൂർ മുന്നേ ഇനി അറിയാം ,അത്ര ഏറെ വളർന്നിരിക്കുകയാണ് നമ്മുടെ ടെക്നോളജി .ഇന്ന് എന്തിനും ഏതിനും ടെക്നോളജി ഉണ്ട് .ആരോഗ്യ കയത്തിൽ ഏറ്റവും ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മൾ മനുഷ്യർ .ഇതാ ഇനി ഒരാളുടെ യദ്യമിടിപ്പ് ഏത് രീതിയിൽ ആൺ പോകുന്നത് എന്ന വരെ ഇനി അറിയാം .ഇത് നരെയ്ൻ ഉള്ള ടെക്നോളജി കണ്ടു പിടിച്ചു കഴിഞ്ഞിരിക്കുന്നു .

സാധാരണ കാര്‍ഡിയാക് റിഥത്തില്‍ നിന്ന് ഏട്രിയല്‍ ഫൈബ്രിലേഷനിലേക്ക് ഹൃദയമിടിപ്പ് മാറുന്നത് ഇവയ്ക്ക് പ്രവചിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇത് 80 ശതമാനം കൃത്യമാണെന്ന് പഠനത്തിലൂടെ തെളിഞ്ഞിട്ടുള്ളതാണെന്ന് ഗവേഷകര്‍ അറിയിച്ചു. ചൈനയിലെ വുഹാനിലെ ടോങ്ജി ഹോസ്പിറ്റലിലെ 350 രോഗികളില്‍ നിന്ന് ശേഖരിച്ച 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റെക്കോര്‍ഡുകള്‍ ടീം പരീക്ഷിച്ചതായും ജേര്‍ണല്‍ പാറ്റേണ്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുന്‍പ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ മുന്നറിയിപ്പ് നല്‍കുന്നത്.

ഏട്രിയല്‍ ഫൈബ്രിലേഷന്‍ അനുഭവപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കുന്ന ആദ്യത്തെ രീതിയാണിതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. പല ലയറുകളിലൂടെ കടന്നു പോയതിന് ശേഷമാണ് എഐ മുന്നറിയപ്പ് നല്‍കുന്നത്. ആഴമേറിയ പഠനത്തിന് ഹൃദയമിടിപ്പ് ഡാറ്റ ഉപയോഗിച്ച് വ്യത്യസ്ത ഘട്ടങ്ങള്‍ മോഡലിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചാണ് രോഗികള്‍ക്ക് അപകടസാധ്യതയുണ്ടോ എന്ന് വിലയിരുത്തുക.ഇനി നാം അറിയാതെ ഹൃദയം നിലയ്ക്കുമോ എന്ന ഭയം വേണ്ട എല്ലാത്തിനും വഴിയുണ്ട് …

Exit mobile version