വിഷു ചിത്രമായി തിയേറ്ററുകളിൽ എത്തിയ ആവേശം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഇപ്പോഴും നിറഞ്ഞ സദസ്സുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം രംഗനും, നഞ്ചപ്പയും ആളുകൾക്കിടയിൽ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത്. ആവേശം എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ രംഗൻ എന്ന കേന്ദ്ര കഥാപാത്രത്തിൽ എത്തിയ സിനിമയായിരുന്നു ആവേശം. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ ഇപ്പോഴും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
സിനിമയിൽ ഫഹദ് ഫാസിൽ രംഗൻ എന്ന ഗുണ്ടാനേതാവിന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഗ്യാങ്ങിൽ കട്ടക്ക് നിൽക്കുന്ന മറ്റൊരു കഥാപാത്രമാണ് നഞ്ചപ്പ. സിനിമയിൽ നല്ല ഇടികൾ കൊടുത്ത് ശ്രദ്ധേയമായ ഈയൊരു കഥാപാത്രത്തെ കൈകാര്യം ചെയ്തത് കെ. കെ മാസ്റ്ററാണ്. ബംഗളൂരു സ്വദേശിയായ അദ്ദേഹം 45 വർഷത്തെ തൈക്കോണ്ടോ പരിശീലനം നേടിയെടുത്ത ആളാണ്.ചിത്രത്തിൽ കെ. കെ മാസ്റ്റർ കൈകാര്യം ചെയ്ത നഞ്ചപ്പ എന്ന കഥാപാത്രത്തെ കണ്ടാൽ ഒരിക്കലുമത് അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണെന്ന് ആരും പറയുകയില്ല. അത്രത്തോളം പെർഫെക്ഷനിലാണ് പ്രധാന കഥാപാത്രമായ ഫഹദ് ഫാസിലിനോടൊപ്പം അദ്ദേഹം ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബംഗളൂരു നഗരത്തിൽ പഠനത്തിനായി എത്തുന്ന മൂന്നു വിദ്യാർഥികളും, അവർ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെയും നർമ്മത്തിൽ കലർത്തി അവതരിപ്പിച്ചിരിക്കുന്ന ഒരു മികച്ച സിനിമയാണ് ആവേശം. ഈയൊരു ചിത്രത്തിലൂടെ കെ.കെ മാസ്റ്റർ ഉൾപ്പെടെയുള്ള നിരവധി പുതുമുഖങ്ങളെയാണ് സംവിധായകൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി തന്നത്.