
ടോവിനോ തോമസ് നായകനായ ഫോറൻസിക് എന്ന മലയാള സിനിമയിൽ ബാല താരമായി അരങ്ങേറ്റം കുറിച്ച നടിയാണ് തമന്ന പ്രമോദ്. ഫോറൻസിക്കിന് ശേഷം ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട താരം സോഷ്യൽ മീഡിയാ പേജുകളിൽ എന്നും നിറ സാനിധ്യമായിരുന്നു. ദുബായിൽ ജനിച്ചു വളർന്ന തമന്ന തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും തൻ്റെ ആരാധകർക്ക് പങ്കുവെയ്ക്കാൻ മടി കാണിക്കാറില്ല.

ബാലതാരമായാണ് അഭിനയ ലോകത്തേക്ക് ചുവട് വച്ചതെങ്കിലും താരം പങ്കുവയ്ക്കാനുള്ള ചിത്രങ്ങളിൽ ഏറെയും ഗ്ലാമർ ലുക്കിലുള്ള ഫോട്ടോഷോട്ടുകൾ ആണ്. ഇരുകൈയും നീട്ടിയാണ് തൻറെ ആരാധകർ ചിത്രങ്ങളും പോസ്റ്റുകളും ഏറ്റെടുക്കാനുള്ളത്. ഇപ്പോൾ താരം തായ്‌ലാൻഡിൽ നിന്നും ഉള്ള തൻറെ അവധിക്കാല ചിത്രങ്ങളും വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

അതിമനോഹരമായ തായ്‌ലാൻഡിന്റെ പശ്ചാത്തലത്തിൽ വെളുത്ത നിറത്തിലുള്ള ഗൗണിലാണ് താരം ചിത്രങ്ങളിൽ ഉള്ളത്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. കഴിഞ്ഞദിവസം താരം തൻറെ പതിനെട്ടാം പിറന്നാൾ ആഘോഷ വിശേഷങ്ങളും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകർക്ക് പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് തായ്‌ലാൻഡിൽ നിന്നുള്ള താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളും വിശേഷങ്ങളും തമന്ന പ്രമോദ് പങ്കുവെച്ചിരിക്കുന്നത്.