Home ENTERTAINMENT കിടക്കാൻ നേരം സമയം നോക്കല്ലേ …

കിടക്കാൻ നേരം സമയം നോക്കല്ലേ …

സമയം നോക്കി നാം ഉറങ്ങാന്‍ കിടന്നാല്‍ പിന്നേ കുറേ സമയം കഴിഞ്ഞ് മാത്രം ഉറങ്ങാന്‍ പറ്റുന്നവരും ഉറക്കം ശരിയാകാത്തവരുമെല്ലാമുണ്ട്. ഇടയ്ക്ക് ഉണര്‍ന്നത് കൊണ്ട് ഉറക്കം പോയെന്ന് കരുതുന്നവരാണ് നാം പലരും. എന്നാല്‍ വാസ്തവത്തില്‍ ഇവിടെ വില്ലനാകുന്നത് സമയം നോക്കാന്‍ വേണ്ടി നാം മൊബൈല്‍ എടുത്ത് നോക്കിയതാണ്. ഈ ഒരു കാരണം കൊണ്ടാകാം ഉറക്കം നഷ്ടപ്പെടുന്നത്. ഇതില്‍ നിന്നും വരുന്ന ബ്ലൂ ലൈറ്റ് തന്നെയാണ് കാരണം. ബ്ലൂ റേ എന്നറിയപ്പെടുന്ന ഈ ലൈറ്റ് നമ്മുടെ ഉറക്കം കെടുത്തുന്നതിന് കാരണക്കാരനാകുന്നു.

ഇത് കണ്ണിന് ദോഷമാണ്. ഇതിലേറെ ബ്രെയിനിന് ദോഷമാണ്. ഇതു തന്നെയാണ് ഉറക്കക്കുറവിന് കാരണമാകുന്നതും. ബ്രെയിന്‍ പ്രവര്‍ത്തനം തന്നെയാണ് ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമെല്ലാം കാരണമാകുന്നത്. ബ്രെയിന്‍ മെലാട്ടനിന്‍ എന്ന ഒരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കുന്നുണ്ട്. ഇതാണ് ഉറക്കം വരുത്തുന്ന ഹോര്‍മോണ്‍. ഈ ഹോര്‍മോണ്‍ ഉല്‍പാദനം ഇരുട്ടിലാണ് സാധാരണ സംഭവിയ്ക്കുക. വെളിച്ചമുള്ളപ്പോള്‍ ഇതിന്റെ ഉല്‍പാദനം കുറയും. നാം രാത്രി ഉറങ്ങുന്നതിനും സൂര്യവെളിച്ചം വരുമ്പോള്‍ ഉണരുന്നതിനും കാരണം ഈ മെലാട്ടനിന്‍ നമ്മുടെ ശരീരത്തെ ഉറക്കത്തിന് പ്രാപ്തമാക്കുന്ന സിര്‍കാഡിയന്‍ റിഥം നേരായ രീതിയില്‍ കൊണ്ടു പോകുന്നത് കൊണ്ട് തന്നെയാണ്.

മൊബൈലിലെ നീല വെളിച്ചം, ബ്ലൂറേ മെലാട്ടനിന്‍ ഉല്‍പാദനം കുറയാന്‍ കാരണമാകുന്നു. ഇതിന്റെ ഉല്‍പാദനം കുറയ്ക്കാന്‍ ബ്രെയിന് സന്ദേശം നല്‍കുന്നു. ഇതിലൂടെ നമ്മുടെ ഉറക്കവും തടസപ്പെടുന്നു. സാധാരണ വെളിച്ചത്തേക്കാള്‍ റേഡിയേഷനാണ് ഈ നീല വെളിച്ചത്തിനുളളത്. ഇതാണ് ഇടയ്ക്കുണര്‍ന്ന് മൊബൈലില്‍ സമയം നോക്കിയാല്‍ സംഭവിയ്ക്കുന്നതും.ഇതോടെ മെലാട്ടനിന്‍ ഉല്‍പാദനം കുറയുന്നു.

Exit mobile version