Home ENTERTAINMENT ഗബ്രി തന്റെ അഭിപ്രായം ജാസ്മിന്റെ മുഖത്തു നോക്കി പറഞ്ഞു …

ഗബ്രി തന്റെ അഭിപ്രായം ജാസ്മിന്റെ മുഖത്തു നോക്കി പറഞ്ഞു …

അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ് ഷോ. ഈ സീസണിൽ ആദ്യദിനം മുതൽ പ്രേ​ക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികൾ ആണ് ​ഗബ്രിയും ജാസ്മിനും. ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും ഏറ്റെടുത്തത്. ഒരു പക്ഷേ ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേടിയ മത്സരാർത്ഥികൾ ഇവരാകും.

റെസ്മിൻ, ജാസ്മിൻ, ​ഗബ്രി എന്നിവരാണ് പ്രമോയിൽ ഉള്ളത്. “എനിക്ക് ഇതിന് ഒരു അടിവരയിടണം. ഫ്രണ്ട്ഷിപ്പിന് മുകളിലാണ് എന്ന് പറഞ്ഞിട്ട് പ്രണയിതാക്കളുടെ പ്രവർത്തികൾ കാണുക്കുമ്പോൾ ബന്ധം കിട്ടുന്നില്ല”, എന്ന് ജാസ്മിൻ .”ഒന്നുകിൽ ഞാൻ ഈ വീട്ടിൽ നിന്നു പോകണം. അല്ലെങ്കിൽ ഇവൾ ഈ വീട്ടിൽ നിന്നും പോകണം. അങ്ങനെ ആണെങ്കിൽ ഇതിലൊരു ക്ലാരിറ്റി വരും”, എന്നാണ് ​ഗബ്രി പറയുന്നത്. ഇതിന് “പക്ഷേ എത്രനാൾ നീ ഒരു സത്യത്തെ കള്ളമാക്കി പറഞ്ഞുകൊണ്ടിരിക്കും”, എന്നായിരുന്നു ജാസ്മിന്റെ ചോദ്യം. എന്ത് സത്യത്തെയാണ് ഞാൻ കള്ളമാക്കി പറയണേ എന്ന് ​ഗബ്രി ചോദിക്കുന്നുണ്ട്. “എനിക്ക് ഇവിടെ ഭയങ്കര ഇഷ്ടമാണ്”,

എന്നായിരുന്നു ജാസ്മിന്റെ മറുപടി.എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷൻഷിപ്പിൽ ആകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റില്ല”, എന്നാണ് ​ഗബ്രി പറഞ്ഞത്. എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി എന്നാണ് ഇത് കേട്ട് ജാസ്മിൻ റെസ്മിനോട് പറയുന്നുണ്ട് .

Exit mobile version