2010 ഇൽ സിനിമാ ലോകത്തേക്ക് എത്തിയ നടിയാണ് മഹിമ നമ്പ്യാർ.ജൈഗണേഷ് എന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് താരം മനസ് തുറക്കുന്നത്. മാസ്റ്റർ പീസ് സിനിമയിലേക്ക് എത്തുന്നത് വരെ ഉണ്ണി മുകുന്ദനുമയി പ്രണയമുണ്ടായിരുന്നു എന്നു മഹിമ പറയുന്നു.
തുടർന്നു ചെറിയ ഒരു പിണക്കമുണ്ടായി 7 വർഷം തന്നെ ഉണ്ണിമുകുന്ദൻ ബ്ലോക്ക് ചെയ്തു പിന്നീട് ജൈഗണേഷ് സിനിമയുടെ ലൊക്കേഷനിൽ ആണ് പരസ്പരം കാണുന്നത് എന്നും നടി പറയുന്നു.”ചോദ്യങ്ങളെയെല്ലാം പോസിറ്റീവ് ആയികണ്ട് മറുപടി നൽകുന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദൻ.ഞങ്ങളെ കുറിച്ചുള്ള ഗോസിപ്പുകൾ സൗഹൃദത്തെ ഒരുവിധത്തിലുംബാധിക്കില്ല”-മഹിമ പറഞ്ഞു.
കൂടുതൽ സിനിമകളും തമിഴിൽ ചെയ്തതിനാൽ താൻ മലയാളി ആണോ എന്നു ആളുകൾ സംശയിച്ചിരുന്നു.ഫീമെയിൽ ഒറീന്റ്റഡ് ആയ സിനിമകളിൽ നിന്നും തല്ക്കാലം മാറി നില്കുന്നു എന്നു പറഞ്ഞ നടി,ജൈഗണേഷ് സിനിമ പ്രേക്ഷകർക്ക് ഒരുപാട് പ്രചോദനം നൽകുമെന്നും പറയുന്നു.