Home ENTERTAINMENT തലൈവർ 171: രജനികാന്തിന്റെ നായികയായി ശോഭന എത്തുന്നുവോ ?

തലൈവർ 171: രജനികാന്തിന്റെ നായികയായി ശോഭന എത്തുന്നുവോ ?

തലൈവർ 171:രജനികാന്തിന്റെ നായികയായി ശോഭനയെത്തുന്നുവോ?

ആരാധകർ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് തലൈവർ 171.
ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ രജനികാന്തിന്റെ പ്രതിഫലം നേരുത്തെ തന്നെ ചർച്ചയായിരുന്നു. ചിത്രത്തിൽ 280 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം എന്നാണ് പുറത്തു വന്ന വാർത്ത. ഇപ്പോഴിതാ രജനികാന്തിന്റെ നായികയായി നടി ശോഭന എത്തുന്നു എന്നുള്ള സൂചനകൾ പുറത്തു വന്നിരിക്കുകയാണ്.

മമ്മൂട്ടിയും ചിത്രത്തിൽ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് ചില സോഷ്യൽ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ ‘ദളപതി’ക്ക് ശേഷം 33 വര്‍ഷങ്ങള്‍ക്കിപ്പുറം ശോഭനയും മമ്മൂട്ടിയും രജനിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്. 2013ല്‍ പുറത്തിറങ്ങിയ ‘ദ പര്‍ജ്’ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോകേഷ് തലൈവര്‍ 171 ഒരുക്കുന്നത് എന്നാണ് സൂചനകള്‍.

അമേരിക്കന്‍ ഗവണ്‍മെന്റ് ഒരു രാത്രി എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും അനുവാദം നല്‍കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ദ പര്‍ജ് സിനിമ പറഞ്ഞത്. തലൈവർ 171 ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിൽ രാഘവ ലോറൻസ്, പൃഥ്വിരാജ് എന്നിവരെ കൂടാതെ മറ്റ് ഇന്ത്യൻ താരങ്ങളും എത്തുന്നുണ്ട്. സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്താണ് ചിത്രത്തിന്റെ പ്രമേയം. 

Exit mobile version