Home ENTERTAINMENT ശാസ്ത്ര സത്യങ്ങളെ കഥകൾ ആയി വളച്ചൊടിക്കുമ്പോൾ …

ശാസ്ത്ര സത്യങ്ങളെ കഥകൾ ആയി വളച്ചൊടിക്കുമ്പോൾ …

ശാസ്ത്ര സത്യങ്ങളെ വളച്ചൊടിച്ച് ഭാവന സമ്പന്നമായി ചിലർ മിനഞ്ഞെടുത്ത കഥയിലൂടെ നവീൻ,ദേവി,ആര്യ, എന്നി 3 പേരുടെ ജീവനാണ് അരുണച്ചലിൽ കഴിഞ്ഞ ദിവസം നഷ്ടമായത്.ആൻഡ്രോമിട ഗ്യാലക്സിയിൽ താമസിക്കുന്ന മിതി എന്ന മിഥ്യാ ജീവിയിലൂടെ ഇവരിലേക്കെതിയ കാര്യങ്ങൾ നടുക്കുന്നതാണ്,അന്റാർട്ടിക്കയിൽ അന്യഗ്രഹ ജീവികളുടെ കേന്ദ്രങ്ങൾ ഉണ്ടെന്ന് മിതി പറയുന്നു.ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് ഒരു മനുഷ്യനെ എങ്ങനെ മാറ്റാമെന്ന് മിതി വ്യക്തമായി വിവരിക്കുന്നു .

ഭൂമിയിലെ 90% ആളുകളെയും ഇതുപോലെ അന്യഗ്രഹങ്ങളിലേക്ക് മാറ്റാമെന്ന് പറയുന്നുണ്ട്. മിതി ഇവരിൽ നിന്നും പണം കൈപ്പറ്റിയതായും സംശയിക്കുന്നു.ഉൾക്കടലിൽ കണ്ടെത്തിയ കാർബൺ വിരുദ്ധ പേടകങ്ങൾ അന്യഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യാനുള്ളതാണെന്ന് മിതി അവരെവിശ്വസിപ്പിക്കുന്നു.ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ല എന്നും അവയെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയിരിക്കുകയാണന്ന് ഉൾപ്പെടെയുള്ള അനേകം മിദ്യാധാരണകളാണ് മിതി എന്ന സാങ്കല്പിക കഥാപാത്രം നൽകിയിരിക്കുന്നത്.തട്ടിപ്പുകാരെ കുറിച്ചുള്ള നിർണായക തെളിവുകൾ ലഭിച്ചുഎന്നും അവ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും പോലീസ് പറയുന്നു

Exit mobile version