ബോളിവുഡ് നടൻ സഞ്ജയ് ദത്ത്, രാഷ്ട്രീയ പ്രവേശനം നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സാധാരണയായി സിനിമാ മേഖലയിൽ നിന്നും നടന്മാർ രാഷ്ട്രീയ പ്രവേശനം നടത്തുമ്പോൾ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നടൻ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിച്ചു കൊണ്ടിരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് നടൻ ഒഫീഷ്യൽ എക്സ് അക്കൗണ്ട് വഴി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ യാതൊരു താൽപര്യവും ഇല്ല എന്നും, ഇനി എന്നെങ്കിലും ഒരിക്കൽ രാഷ്ട്രീയ പ്രവേശനം നടത്തുകയാണെങ്കിൽ അത് ഔദ്യോഗികമായി തന്നെ അറിയിക്കുമെന്നും അദ്ദേഹം പറയുന്നു.
കുറച്ചു ദിവസങ്ങൾക്കു മുൻപ് പല സോഷ്യൽ മീഡിയ പേജുകൾ വഴിയും പ്രചരിച്ചിരുന്ന ഒരു കാര്യമാണ് സഞ്ജയ് ദത്ത് ഹരിയാനയിലെ കർണാറിൽ നിന്നും കോൺഗ്രസിന് വേണ്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുണ്ട് എന്നത്.
അതേസമയം സഞ്ജയ് ദത്തിന്‍റെ പിതാവ് 2004 -2005 കാലഘട്ടത്തിൽ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ കായികം, യുവജന കാര്യം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. കൂടാതെ സഞ്ജയ് ദത്തിന്‍റെ സഹോദരി പ്രിയയും നിലവിലെ എംപിയാണ്. ഇത്തരം കാര്യങ്ങളെല്ലാം കൂട്ടിച്ചേർത്തു കൊണ്ട് ആളുകൾ സഞ്ജയ് ദത്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന രീതിയിൽ വൻ വ്യാജപ്രചരണങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. എന്തായാലും നടൻ നേരിട്ട് തന്നെ അതിന് ഒരു വ്യക്തത നൽകിയിരിക്കുകയാണ് ഇപ്പോൾ!