അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീനാ റഷീദിനെതിരേ ഗുരുതര ആരോപണവുമയി അതിജീവിത.2017 ഡിസംബർ 15-ന് കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപ് രണ്ട് അഭിഭാഷകരോടൊപ്പം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തുകയും അവർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ മജിസ്ട്രേറ്റ് തന്റെ ലാപ്ടോപ്പിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു
അന്വേഷിക്കാൻഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക പോലീസ് സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു. ജില്ലാ സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മെമ്മറികാർഡ് വീട്ടിൽകൊണ്ടുപോയി പരിശോധിച്ചുവെന്നും നടി ആരോപിക്കുന്നു. ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസ് വിചാരണയെ ബാധിക്കാത്തവിധം അന്വേഷണംനടത്താൻ ഉത്തരവിടണമെന്നാണ് ആവശ്യം. ഹർജി അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.