ബിഗ് ബോസ് മലയാളം സീസൺ 6 നെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ രൂക്ഷമായ വിമർശനമാണ് ഇപ്പോഴ് ഉയരുന്നത്. ഇത്ര മോശം സീസൺ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ഒരു എപ്പോസോഡിൽ മോഹൻലാൽ തന്നെ അത് മത്സരാർഥികളോട് പറയുകയുമുണ്ടായി .മത്സരാർഥികൾ കാണിച്ച കൂട്ടുന്നത് പലതും വീടുകളിൽ ഇരുന്ന് കാണാൻ സാധിക്കുന്നത് അല്ലെന്നും ,കുട്ടികൾ അടക്കം ഉള്ളവർ ഇതൊക്കെ കാണുന്നതല്ലേ എന്നുള്ള പരാമർശങ്ങൾ ഉയർന്നു കൊണ്ടേ ഇരിക്കുകയാണ് .
ജിന്റോയുടെ തെറി വിളിയും ജബ്രിയും ജാസ്മിനും തമ്മിലെ സംഭാഷണങ്ങളും ആണ് കൂടുതൽ ചർച്ച വിഷയം .ഇതിനെ തുടർന്ന് ഒരു എപ്പിസോഡിൽ ലാലേട്ടൻ തന്നെ ജിന്റോയേയും ഗബ്രിയേയും തന്റെ സ്വന്തം ഇഷ്ടപ്രകാരം പുറത്താക്കുകയും ചെയ്തിരുന്നു .പിന്നീട അവരെ തിരികെ കൊണ്ട് വരികെയായിരുന്നു .ജാസ്മിനും ഗബ്രിയും തമ്മിലുള്ള കോമ്പോയ്ക്കെതിരെ രൂക്ഷ വിമർശനം ഇപ്പോഴ് ഉയരുന്നുണ്ട്. അത് പോലെ തന്നെ ഗബ്രിയും ജിന്റോയും തമ്മിലുള്ള വഴക്കുകളിൽ ഉപയോഗിക്കുന്ന വാക്കുകൾക്കെതിരെയും വിമർശനം വലിയ രീതിയിൽ ഉയർന്നിരുന്നു. ജിന്റോയ്ക്കും ഗബ്രിക്കും കഴിഞ്ഞ ദിവസം ലാലേട്ടൻ മുന്നറിയിപ്പ് നൽകിയിരുന്നു.
സാധരാണ ബിഗ് ബോസിൽ പ്രയോഗിക്കുന്ന ഒന്നാണ് ലവ് സ്റ്റാട്രർജി. അതിൽ ചിലർ ശരിക്കും പ്രണയത്തിൽ ആവാറുമുണ്ട്. എന്നാൽ ജാസ്മിനും ഗബ്രിയും എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ആരാധകർ ഇപ്പോഴ്ചോദിക്കുന്നത്. ഇവരുടെ കോമ്പോ വെറുപ്പിക്കലാണെന്നും ഇവരുടെ കോമ്പോ ആളുകൾക്ക് ഇഷ്ടമാണെന്നാണ് ഇവർ കരുതുന്നതെങ്കിൽ തെറ്റിപ്പോയെന്നും പ്രേക്ഷകർ പറയുന്നു. ബിഗ് ബോസിലെ പ്രണയ ജോഡികൾ ജാസ്മിനോ ഗബ്രിയോ അല്ല അത് അർജുനും ശ്രീതുവുമാണെന്നണ് പ്രേക്ഷകർ പറയുന്നത് .