ഇലക്ഷൻ പ്രചാരണം കേരളത്തിൽ വളരെയധികം ചൂട് പിടിച്ചു കൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ പല രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ വിജയത്തിനായി കാര്യങ്ങളെ വ്യത്യസ്ത രീതികളിലാണ് വളച്ചൊടിക്കുന്നത്. അത്തരത്തിൽ കോൺഗ്രസ് നേതാവ് എം എം ഹസ്സൻ, ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്കെതിരെ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.
കോൺഗ്രസിലെ പ്രമുഖ നേതാവായ എ കെ ആന്‍റണിയുടെ മകൻ കുറച്ചു മാസങ്ങൾക്ക് മുൻപ് ബിജെപിയിൽ അംഗത്വമെടുത്തത് വളരെ വലിയ ചർച്ചകൾക്കാണ് പല രാഷ്ട്രീയ പാർട്ടികളിലും തുടക്കം കുറിച്ചത്. അത്തരത്തിൽ എം എം ഹസ്സൻ അനിൽ ആന്റണിക്കെതിരെ ഉന്നയിച്ച ഒരു പ്രസ്താവനയായിരുന്നു പിതൃനിന്ദ നടത്തി എന്ന രീതിയിൽ. എന്നാൽ ഇത്തരം സംസ്കാരമില്ലാത്ത കാര്യങ്ങൾക്ക് മറുപടി പറയാൻ താൻ താല്പര്യപ്പെടുന്നില്ല എന്നതായിരുന്നു അനിൽ ആന്റണിയുടെ പക്ഷം.കോൺഗ്രസിന് എതിരെ അനിയൻ ആന്റണിയും ഒരു പ്രസ്താവന നടത്തിയിരുന്നു.
കോൺഗ്രസിൽ നിലവിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണ് എന്ന രീതിയിൽ ആയിരുന്നു അത്. എന്നാൽ താൻ ഹസ്സൻ ഉൾപ്പെടെ ഉള്ള നേതാക്കളെ അല്ല അത്തരത്തിൽ പറഞ്ഞത് എന്നും 80 വയസ്സ് കഴിഞ്ഞതിനു ശേഷവും പാർട്ടിയിൽ തുടരുന്നവരെ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണെന്നും അനിൽ ആന്റണി പിന്നീട് പറയുകയുണ്ടായി. എന്തായാലും ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചൂടിൽ സംസ്ഥാനം കത്തി കയറുമ്പോൾ ഇനിയും എന്തെല്ലാം രാഷ്ട്രീയ പ്രസ്താവനകൾ കേൾക്കേണ്ടിവരും എന്നത് കണ്ടുതന്നെ അറിയണം.