സംവിധായകൻ എം എ നൗഷാദ് ആണ് അച്ഛൻറെ കേസ് ഡയറിയിലെ ഒരു കേസ് സിനിമയാക്കാൻ ഒരുങ്ങുന്നത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന പി എ കുഞ്ഞു മൊയ്തീൻ പ്രമാദമായ പല കേസുകളുടെയും ചുരുളഴിച്ചിട്ടുണ്ട്.”ഈ സിനിമ ഒരു കുറ്റാന്വേഷണ ത്രില്ലർ ആണ്. എന്റെ പിതാവ് ഒരു റിട്ടയേർഡ് ഡിഐജി ആയിരുന്നു. ഏറ്റവും കൂടുതൽ കാലം ക്രൈം ബ്രാഞ്ചിൽ സേവനം അനുഷ്ഠിച്ചിരുന്ന പൊലീസ് ഓഫിസർ.
രണ്ട് തവണ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്. കുരുക്കഴിയാതെ കിടന്ന ഒരുപാടു കേസുകൾ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ‘പോലീസ് ദിനങ്ങൾ’ എന്നൊരു പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്”-നൗഷാദ് പറയുന്നു. സങ്കൽപ്പങ്ങളും യാഥാർത്ഥ്യവും ഇടകലർന്നു വരുന്ന ചിത്രത്തിന്റെ ലൊക്കേഷനുകൾ കോട്ടയം, കുട്ടിക്കാനം, വാഗമൺ, തെങ്കാശി, പഞ്ചാബ്, ദുബായ് ഇവിടെയൊക്കെ ആയിരിക്കും .
പന്ത്രണ്ടാം തീയതി സിനിമയുടെ ടൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറയുന്നു.നൗഷാദിന്റെ പതിനൊന്നാമത്തെചിത്രമാണ് ഇത് .ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ പ്രമുഖരായ ഒരു സംഘം അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നാണ് സൂചന. ഏതായാലും അച്ഛൻറെ ജീവിതം മകൻ സിനിമയാക്കുമ്പോൾ പ്രേക്ഷകർക്കതൊരു പുത്തൻ അനുഭവമായിരിക്കുംഎന്നുറപ്പാണ്