Home NEWS UPDATES സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും!

സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും!

50 വർഷത്തിന് ശേഷം ഏറ്റവും ദൈർഘ്യ മേറിയ സൂര്യഗ്രഹണമാണ് ഇന്ന് ലോകത്ത് സംഭവിക്കാൻ പോകുന്നത്. സൂര്യനും ചന്ദ്രനും ഒരേ സമയം ഭൂമിയുടെ നേർരേഖയിൽ എത്തുന്ന സമയത്താണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. സൂര്യന്റെയും, ഭൂമിയുടെയും ഇടയിലായി നേർരേഖയിൽ കാണപ്പെടുന്ന ചന്ദ്രബിംബം ,സൂര്യ ബിംബത്തെ പകുതിയോ അല്ലെങ്കിൽ പൂർണ്ണമായോ മറക്കുന്നതാണ് .

അതിനാൽ തന്നെ പകൽ സമയത്തും രാത്രിയിൽ ഉള്ളതുപോലെ ആകാശം ഇരുണ്ടിരിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾക്കായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ വലിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കൂടാതെ ബഹിരാകാശ ഏജൻസിയായ നാസ ഗ്രഹണ ദൃശ്യങ്ങൾ തത്സമയം തന്നെ സംപ്രേഷണം ചെയ്യുന്നുമുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തവണ സൂര്യഗ്രഹണം ദൃശ്യമാകില്ല. അതിനാൽ തന്നെ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഒന്നും തന്നെ ഇന്ത്യയിലുള്ളവർക്ക് ആകാശത്ത് ദൃശ്യമാകാനുള്ള സാധ്യതയും ഇല്ല.

Exit mobile version