Home ENTERTAINMENT ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ അണിയറ കഥകളും ഹിറ്റ്!

‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ അണിയറ കഥകളും ഹിറ്റ്!

തിയേറ്ററുകളിൽ വളരെയധികം വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ- ധ്യാൻ കൂട്ടുകെട്ടിൽ വിനീത് ശ്രീനിവാസൻ തിരക്കഥയും സംവിധാനവും ചെയ്ത് തീയേറ്ററുകളിൽ എത്തിച്ച ചിത്രം വൺ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോഴും നേടിക്കൊണ്ടിരിക്കുന്നത്. ചിത്രീകരണ സമയത്ത് ഉണ്ടായിരുന്ന രസകരമായ അനുഭവങ്ങളെല്ലാം ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ഇന്റർവ്യൂവിന് ഇടയിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ സിനിമയുടെ അണിയറ കഥകളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത് പ്രൊഡ്യൂസർ വിശാഖ് സുബ്രഹ്മണ്യം ഉൾപ്പെടെയുള്ള സംഘം സംവിധായകന്റെ റൂമിന് മുന്നിൽ പോയി പാട്ടു പാടിയതാണ്. ഷൂട്ടിംഗ് കഴിഞ്ഞ് സംവിധായകൻ വിനീത് ശ്രീനിവാസൻ കൃത്യ സമയത്ത് തന്നെ ഉറങ്ങാനായി പോകാറുണ്ടെന്നും, ഒരു ദിവസം ധ്യാനും, ബേസിലും, സിനിമയുടെ സംവിധായകൻ വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് സംവിധായകന്റെ വാതിലുനു മുൻപിൽ പോയി ഉറക്കെ പാട്ടുപാടി ഉണർത്തിയതുമായ അനുഭവങ്ങളാണ് ഇവർ പങ്കുവെച്ചിട്ടുള്ളത്.

– അതും വിനീത് ശ്രീനിവാസൻ പാടി ഹിറ്റാക്കിയ നരൻ എന്ന സിനിമയിലെ ഓ നരൻ എന്ന പാട്ടാണത്രെ ഇവർ ഉറക്കെ പാടിയത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പ്രൊഡ്യൂസർ വിശാഖ് സുബ്രഹ്മണ്യം തന്റെ സോഷ്യൽ മീഡിയ പേജു വഴി പങ്കു വെച്ചിട്ടുണ്ട്.

Exit mobile version