ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും തന്റെ പ്രമുഖ നേതാക്കളെ രംഗത്ത് ഇറക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമായിരുന്നു തൃശ്ശൂർ മണ്ഡലത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി റാലിയിൽ അധ്യക്ഷനായി എത്തിയത്. കൂടാതെ സ്വന്തം മണ്ഡലമായ വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രചാരണത്തിനായി എത്തിയിരുന്നു.
ഇപ്പോഴിതാ ചുവപ്പു കോട്ടയെന്ന് അറിയപ്പെടുന്ന കണ്ണൂർ നഗരത്തെ ആവേശ കടലിലാഴ്ത്തി രാഹുൽ ഗാന്ധി അവിടെ എത്തിച്ചേർന്നിട്ടുള്ളത്. കണ്ണൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ യുഡിഎഫ് പ്രവർത്തകർ ചേർന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. ജനങ്ങൾക്കിടയിൽ ആവേശകരമായ പ്രസംഗം കാഴ്ചവച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഇലക്ഷൻ പ്രചാരണാർത്ഥം കോൺഗ്രസ് ഭരണത്തിൽ എത്തുകയാണെങ്കിൽ പാവപ്പെട്ട ജനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ പദ്ധതികൾ തങ്ങൾ ആവിഷ്കരിക്കുമെന്ന് രാഹുൽ ഗാന്ധി ജനങ്ങൾക്ക് വാഗ്ദാനം നൽകിയത്. അതോടൊപ്പം തന്നെ പ്രസംഗത്തിനിടയിൽ മലയാളമെന്ന ഭാഷയുടെ മഹിമയെ പറ്റിയും കേരളത്തിലെ ജനങ്ങളെ പുകഴ്ത്തിയും രാഹുൽഗാന്ധി പ്രസംഗം നടത്തി.