Home ENTERTAINMENT തിയേറ്ററുകളിൽ പൊട്ടിച്ചിരിക്ക് തിരികൊളുത്താൻ പെരുമാനി ടീസറെത്തി!

തിയേറ്ററുകളിൽ പൊട്ടിച്ചിരിക്ക് തിരികൊളുത്താൻ പെരുമാനി ടീസറെത്തി!

മലയാളത്തിൽ എല്ലാ കാലത്തും തമാശ ചിത്രങ്ങൾക്ക് വളരെ വലിയ കയ്യടിയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ തിയേറ്റർ മുഴുവൻ പൊട്ടിച്ചിരിപ്പിക്കാനായി ഒരുങ്ങുകയാണ് പെരുമാനി.

സണ്ണി വെയിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അപ്പൻ എന്ന സിനിമയുടെ സംവിധായകന്റെ പുതിയ ചിത്രമാണ് പെരുമാനി. ഒരു ചെറിയ ഗ്രാമത്തിന്റെയും അവിടെ നടക്കുന്ന സംഭവവികാസങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് പെരുമാനി തയ്യാറാക്കിയിട്ടുള്ളത്.ചിത്രത്തിൽ സണ്ണി വെയിനിനെ കൂടാതെ വിനയ് ഫോർട്ട്, ലുക്മാൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ടീസറിൽ കാണുന്ന കഥാപാത്രങ്ങളുടെ രൂപങ്ങൾ തന്നെ വളരെയധികം വ്യത്യസ്തവും ചിരി ഉണ്ടാക്കുന്നതുമാണ്.

അപ്പൻ എന്ന സീരിയസ് സിനിമയ്ക്ക് ശേഷം മജു തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും പെരുമാനിക്കുണ്ട്.ഒരു ഫാന്റസി ഡ്രാമ മോഡിലാണ് ചിത്രം അണിയറയിൽ എത്തുക. സെഞ്ച്വറി ഫിലിംസാണ് ചിത്രം ഡിസ്ട്രിബ്യൂഷൻ ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് ഫിറോസ് തൈരിലിനാണ്. ചിത്രത്തിലെ പ്രധാന നായികയുടെ വേഷം കൈകാര്യം ചെയ്യുന്നത് ദീപ തോമസാണ്. സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. എന്തായാലും ഒരുപാട് സീരിയസ് സിനിമകൾ മലയാളത്തിൽ ഇറങ്ങുന്ന ഈയൊരു കാലഘട്ടത്തിൽ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ പെരുമാനിക്ക് സാധിക്കുമെന്ന് തന്നെ കരുതാം.

amp-youtube
Exit mobile version