മലയാളത്തിന്റെ പ്രിയതാര ജോഡികളായ മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ. മലയാളത്തിന് നിരവധി മനോഹര സിനിമകൾ സമ്മാനിച്ച ഈയൊരു കൂട്ടുകെട്ട് വീണ്ടുമെപ്പോൾ വെള്ളിത്തിരയിൽ കാണാൻ സാധിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പൂജാ ഫോട്ടോകൾ മോഹൻലാൽ തന്നെയാണ് തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്.
മോഹൻലാൽ പ്രധാന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന 360 -മത്തെ ചിത്രമാണ് ഇത്. രജപുത്ര ബാനറിന് കീഴിൽ എം. രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ഇതിന് മുൻപ് തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക എന്ന ചിത്രത്തിന് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
– പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെ. ആർ സുനിൽ ഒരു സംവിധായകൻ കൂടിയാണ്. ലാലേട്ടന് വേണ്ടി തയ്യാറാക്കിയ ഈയൊ സ്ക്രിപ്റ്റിനായി എട്ടുമാസത്തെ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത് എന്നാണ് തരുൺമൂർത്തി തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്. എന്തായാലും മലയാളത്തിന്റെ പ്രിയ താര ജോഡികൾ മോഹൻലാലും ശോഭനയും വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ മലയാളി പ്രേക്ഷകർ വൻ പ്രതീക്ഷയോടെയാണ് ഈയൊരു ചിത്രത്തിനായി കാത്തിരിക്കുന്നത്.