മോളിവുഡിൽ ഏറ്റവും ജനപ്രീതിയുള്ള
നായികമാരുടെ ലിസ്റ്റിൽ അനശ്വര രാജനെ പിന്തള്ളി മമിത ബൈജു രണ്ടാം സ്ഥാനത്തെത്തി. മീഡിയ കോൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയയുടെ മോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള നായികമാരുടെ ലിസ്റ്റിൽ ആണ് മമിത രണ്ടാമത് എത്തിയത്. മഞ്ജുവാര്യർ ആണ് ഒന്നാം സ്ഥാനത്തെത്തിയത്. ശോഭന മൂന്നാം സ്ഥാനത്തും ഐശ്വര്യ ലക്ഷ്മിയും കല്യാണി പ്രിയദർശനും നാല് ,അഞ്ച് സ്ഥാനങ്ങളിലും എത്തി. ഫെബ്രുവരി ലിസ്റ്റിൽ ഉണ്ടായിരുന്ന അനശ്വര രാജൻ പുറത്തായി.
2017-ൽ വേണുഗോപൻ സംവിധാനം ചെയ്ത സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് മമിത മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലെ അൽഫോൻസ, ഖോ ഖോ എന്ന ചിത്രത്തിലെ അഞ്ജു, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ സോന, പ്രേമലുവിലെ റീനു എന്നീ വേഷങ്ങളിലൂടെ മമിത പിന്നീട് പ്രശസ്തിയിലേക്ക് ഉയർന്നു. ‘സൂപ്പർ ശരണ്യ’, ‘തണ്ണീർ മത്തൻ ദിനങ്ങൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനശ്വര രാജൻ.