Home NEWS UPDATES കേരളത്തിലും, തമിഴ്നാട്ടിലും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ നേട്ടമുണ്ടാകുമെന്ന് സൂചനകൾ!

കേരളത്തിലും, തമിഴ്നാട്ടിലും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ നേട്ടമുണ്ടാകുമെന്ന് സൂചനകൾ!

രാജ്യമെങ്ങും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിൽ കത്തി കയറുകയാണ്. അതോടൊപ്പം വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രതീക്ഷകളും, പുത്തൻ പദ്ധതികളുമെല്ലാം പങ്കുവെച്ചു കൊണ്ടിരിക്കുമ്പോൾ തമിഴ്നാട്ടിലും കേരളത്തിലും വലിയ പ്രതീക്ഷകൾ വെച്ചിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ ബിജെപി വലിയ രീതിയിൽ നേട്ടം ഉണ്ടാക്കുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു.

ഇപ്പോഴിതാ 2019 ൽ ബിജെപി നേടിയതിനേക്കാൾ കൂടുതൽ വോട്ടുകളും മികച്ച പ്രകടനവും ഉണ്ടാക്കുമെന്ന രീതിയിലുള്ള പ്രസ്താവനയാണ് മികച്ച സാമ്പത്തിക വിദഗ്ധനും, സൈഫോളജിസ്റ്റുമായ സുർജിത് ഭല്ല പങ്കുവെക്കുന്നത്. എൻ ഡി ടീവിക്കു വേണ്ടി അദ്ദേഹം നൽകിയ അഭിമുഖത്തിലാണ് 300 മുതൽ 350 സീറ്റുകൾ വരെ ബിജെപി നേടുമെന്ന രീതിയിൽ പറയുന്നത്.

2019 മായി താരതമ്യം ചെയ്യുമ്പോൾ 5 മുതൽ 7 ശതമാനം എന്ന കണക്കിൽ കൂടുതൽ വോട്ടുകൾ ബിജെപിക്ക് നേടാൻ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല നിലവിൽ ബിജെപിക്ക് വലിയ പ്രാധാന്യം ലഭിക്കാത്ത കേരളം,തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും വൻ നേട്ടങ്ങൾ കാണാൻ സാധിക്കുമെന്നാണ് സുർജിത് അഭിപ്രായപ്പെടുന്നത്.

Exit mobile version