Home ENTERTAINMENT ബിഗ് ബോസ് സീസൺ സിക്സിൽ വരാനിരിക്കുന്നത് വൻ ട്വിസ്റ്റുകൾ!

ബിഗ് ബോസ് സീസൺ സിക്സിൽ വരാനിരിക്കുന്നത് വൻ ട്വിസ്റ്റുകൾ!

മലയാളി ടിവി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു ഷോയാണ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ്. നിലവിൽ ബിഗ് ബോസിന്റെ ആറാം സീസണാണ് മലയാളത്തിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇതുവരെ കാണാത്ത നിരവധി മാറ്റങ്ങൾക്കും, ട്വിസ്റ്റുകൾക്കുമാണ് ഇത്തവണത്തെ ബിഗ് ബോസ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത് . ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസിന് അകത്തേക്ക് പ്രവേശിച്ച പൂജ ഷോയിൽ നിന്നും പുറത്തു പോകാൻ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞദിവസം വീക്കിലി എപ്പിസോഡിന്റെ ഭാഗമായി നടത്തിയ ഫിസിക്കൽ ടാസ്ക്കിൽ പൂജയ്ക്ക് പരിക്ക് പറ്റിയിരുന്നു. അതിനെ തുടർന്ന് നിലവിൽ പൂജ ഇപ്പോൾ മെഡിക്കൽ പരിശോധനകൾക്കായി പോയിരിക്കുകയാണ്. അതിനിടെയാണ് കഴിഞ്ഞ സീസണിലെ ബിഗ് ബോസ് മത്സരാർത്ഥിയായ നാദിറ മെഹറിൻ പുതിയ അപ്ഡേറ്റുമായി വീഡിയോയിൽ എത്തിയിട്ടുള്ളത്. അതിൽ പറയുന്നതനുസരിച്ച് റോക്കിയുമായുള്ള പ്രശ്നത്തിൽ പരിക്കേറ്റ് പുറത്തുപോയ സിജോ ഹൗസിലേക്ക് വീണ്ടുമൊരു വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

പുറത്തുനിന്ന് ഗെയിമുകളെല്ലാം കണ്ട് കൃത്യമായ പ്ലാനോട് കൂടി ആയിരിക്കും സിജോയുടെ എൻട്രി എന്നതാണ് അതിന് കീഴിൽ കൂടുതൽ ആളുകൾ കമന്റായി പറഞ്ഞിട്ടുള്ള കാര്യം. നിലവിൽ ബിഗ് ബോസ് ഹൗസിൽ വൈൽഡ് കാർഡ് എൻട്രിയായി അകത്തു കയറിയ സിബിൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ വീക്കെൻഡ് എപ്പിസോഡിൽ സിബിൻ ചെയ്ത ഒരു തെറ്റായ ആംഗ്യത്തെ തുടർന്ന് കടുത്ത വിമർശനമാണ് മോഹൻലാലിൽ നിന്നും ലഭിച്ചത്. അതുമായി ബന്ധപ്പെട്ട് സിബിൻ ഇപ്പോൾ വളരെയധികം ഡിപ്രഷനിൽ നിൽക്കുന്ന അവസ്ഥയിലാണ് ഉള്ളത്. എന്തായാലും ഇനിയെങ്കിലും ഹൗസിനുള്ളിലെ കളികൾ മാറ്റി പിടിക്കുമോ എന്നത് കണ്ടു തന്നെ അറിയാം.

Exit mobile version