Home ENTERTAINMENT ബിഗ് ബോസിൽ സിബിന് കടുത്ത താക്കീതുമായി ലാലേട്ടൻ!

ബിഗ് ബോസിൽ സിബിന് കടുത്ത താക്കീതുമായി ലാലേട്ടൻ!

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ടിവി ഷോയാണ് ബിഗ് ബോസ്. നിലവിൽ ബിഗ് ബോസ് സീസൺ സിക്സാണ് മലയാളത്തിൽ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ എല്ലാ ആഴ്ചകളിലും മത്സരാർത്ഥികളെ കാണാനായി ഹൗസിൽ എത്തുന്ന എപ്പിസോഡിന് വളരെ വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഇന്നലെ നടന്ന വീക്കെൻഡ് എപ്പിസോഡിൽ വൈൽഡ് കാർഡ് എൻട്രിയായി ഹൗസിനകത്തേക്ക് കയറിയ സിബിന് വലിയ താക്കീതുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ജാസ്മിനോട് തെറ്റായ ആംഗ്യത്തോട് കൂടി ചില കാര്യങ്ങൾ സിബിൻ സംസാരിച്ചത്. ഉടനെ തന്നെ ഹൗസിനുള്ളിലുള്ള മറ്റ് മത്സരാർത്ഥികളും സിബിൻ ചെയ്തത് തെറ്റാണെന്ന് പറയുകയുണ്ടായി. കൂടാതെ ബിഗ് ബോസിൽ നിന്നും ഒരു കടുത്ത വാണിങ്ങും സിബിന് അപ്പോൾ തന്നെ ലഭിച്ചിരുന്നു. ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദ്യം ചെയ്യുമെന്ന് സിബിന് അറിയാമായിരുന്നെങ്കിലും വളരെ ശക്തമായ രീതിയിലാണ് മോഹൻലാൽ ഈയൊരു കാര്യത്തോട് പ്രതികരിച്ചത്.

കുടുംബ പ്രേക്ഷകരും കുട്ടികളും കാണുന്ന ഒരു ഫാമിലി ഷോയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് ക്വാളിറ്റിക്ക് യോജിക്കുന്നതാണോ എന്ന രീതിയിൽ അദ്ദേഹം സിബിനോട് ചോദിച്ചു. ചെയ്തത് തെറ്റാണെന്ന് സിബിൻ സമ്മതിച്ചുവെങ്കിലും നിലവിലുള്ള പവർ ടീമിൽ നിന്നും ഉടനെ പുറത്തു പോകണമെന്നും, അടുത്തയാഴ്ചയിലേക്ക് നേരിട്ട് നോമിനേഷനിൽ പോകേണ്ടി വരുമെന്നും മോഹൻലാൽ താക്കീത് ചെയ്തു. സിബിൻ ചെയ്തത് തെറ്റാണെന്നും എന്നാൽ ഇത്രയും കടുത്ത ശിക്ഷകൾ നൽകേണ്ടതുണ്ടോ എന്ന രീതിയിലുമുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

Exit mobile version