Home ENTERTAINMENT “ഭരതനാട്യവുമായി നവ്യ ഇന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ”

“ഭരതനാട്യവുമായി നവ്യ ഇന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ”

പ്രശസ്ത നർത്തകിയും സിനിമാതാരവുമായ നവ്യ നായർ ഇന്ന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിക്കും. “ഭരതനാട്യം കച്ചേരി” എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്രോഗ്രാമിനക്കുറിച്ച് നവ്യ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രം പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. കിഴക്കേ നടയിലാണ് പരിപാടി അരങ്ങേറുന്നത്. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് നവ്യാനായർ പിന്നീട് മഴത്തുള്ളി കിലുക്കം,പാണ്ടിപ്പട, നന്ദനം കുഞ്ഞിക്കൂനൻ,ഗ്രാമഫോൺ എന്നി ചിത്രങ്ങളിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് അവർ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായത്. 2010 ഇൽ വിവാഹിതയായതിനു ശേഷം സിനിമയിൽ നിന്നും കുറച്ചുനാൾ മാറി നിൽക്കുക ആയിരുന്നു താരം. എന്നാൽ ഇപ്പോൾ മിനി സ്‌ക്രീനിലും നൃത്ത രംഗത്തും വീണ്ടും സജീവമാണ്.

മഴവിൽ മനോരമയിൽ മുകേഷിനും റിമി ടോമിക്കും ഒപ്പം ‘കിടിലം’ എന്ന റിയാലിറ്റി ഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് നവ്യ ഇപ്പോൾ. മകനോടൊപ്പമുള്ള യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താരം.

‘അമ്മയായപ്പോഴാണ് ഒരു സ്ത്രീയെന്ന നിലയില്‍ ഏറ്റവും അഭിമാനിച്ചത്, അതുവരെ സ്ത്രീയെന്ന നിലയില്‍ അഭിമാനിച്ചിട്ടുണ്ട്. പക്ഷേ മാതൃത്വം എന്നത് എത്രയോ വലുതാണ് എന്ന് ഏഷ്യാനെറ്റ്നു നൽകിയ ഒരു ഇൻറർവ്യൂവിൽ നവ്യ പറഞ്ഞിരുന്നു. സിനിമ വ്യവസായത്തിൽ പത്ത് വര്‍ഷമായി എത്തിയിട്ട് ഇന്നുവരെ മോശമായ രീതിയില്‍ തന്നെ ആരും സമീപിച്ചിട്ടില്ല. താൻ എപ്പോഴും ഈ മേഖലയില്‍ സുരക്ഷിതയാണ് എന്നും താരം പറഞ്ഞു. നല്ല ചിത്രങ്ങൾ ലഭിച്ചാൽ സിനിമ ലോകത്ത് ഇനിയും തുടരുമെന്നാണ് താരം പറയുന്നത്.

Exit mobile version