മലയാള ഗാന ലോകത്ത് ഒരു പിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച അതുല്യ ഗായികയാണ് എസ്
ജാനകി. 1938 ഏപ്രിൽ 23ന് ജനിച്ച എസ് ജാനകിക്ക് ഇന്ന് 86 ആം പിറന്നാളാണ്. മലയാളത്തിന്റെ സ്വന്തം ജാനകിയമ്മ മലയാളി അല്ലെങ്കിലും മികച്ച ഗാനങ്ങളിലൂടെ മലയാള ലോകത്ത് ഒരുപിടി നല്ല ഗാനങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.
മലയാളത്തനിമ ഒട്ടും ചോരാത്തവയാണ് എസ്. ജാനകിയുടെ ഗാനങ്ങളെന്ന് മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രൻ അഭിപ്രായപ്പെടുന്നു. 1200ൽ പരം ഗാനങ്ങൾക്കാണ് ജാനകിയമ്മ മലയാള ശബ്ദത്തിൽ മാധുര്യം പകർന്നത്.ഒരു ഗായിക എന്നതിൽ ഉപരി നിരവധി സിനിമകളിൽ ഗാനരചയിതാവ് സംഗീത സംവിധായക എന്നീ റോളുകളിലും ജാനകിയമ്മ തിളങ്ങിയിട്ടുണ്ട്.1980 ൽ ഓപ്പോൾ എന്ന സിനിമയ്ക്ക് വേണ്ടി പാടിയ ഏറ്റുമാനൂർ അമ്പലത്തിൽ എന്ന പാട്ടിന് മലയാളത്തിൽ അവാർഡ് ലഭിച്ചിട്ടുണ്ട്. നാലു വട്ടമാണ് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ജാനകിയമ്മയെ തേടിയെത്തിയത്. മലയാളത്തിൽ ഇനിയെത്ര ഗായികമാർ വന്നാലും സുശീലയും, എസ് ജാനകിയും തന്നെയാണ് തന്റെ കണ്ണിൽ ഏറ്റവും ടാലന്റ് ഉള്ള ഗായികമാർ എന്ന അഭിപ്രായത്തിൽ ഉറച്ച് നിൽക്കുകയാണ് മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രൻ. നിരവധി ഗായകരാണ് ജാനകിയമ്മയ്ക്ക് പിറന്നാൾ ആശംസകളുയി സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുള്ളത്.