മലയാളത്തിന്‍റെ നടന വിസ്മയം മോഹൻലാൽ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്ക് വരെ സ്വന്തം ലാലേട്ടനാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു പ്രിയ ആരാധിക താരത്തിന്റെ അടുത്ത് ചെന്നതും, തുടർന്നുള്ള ലാലേട്ടന്റെ ചോദ്യവുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ, ശോഭന കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് ലൊക്കേഷൻ മനോഹരമായ കുറച്ച് ദൃശ്യങ്ങൾക്ക് സാക്ഷിയായത്.
വളരെയധികം പ്രായമായ ഒരു അമ്മ മോഹൻലാലിന്റെ അടുത്തേക്ക് വരുന്നതും അദ്ദേഹത്തോട് കുശലം പറയുന്നതുമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. തന്നോട് അതീവ സ്നേഹം പ്രകടിപ്പിച്ച ആരാധികയോട് പോരുന്നോ തന്റെ കൂടെ എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം. അപ്പോൾ തന്നെ ഇല്ലെന്ന മറുപടിയും ആരാധികയിൽ നിന്നും വന്നു.പൂജാദിനത്തിലെ ഷൂട്ട് കഴിഞ്ഞ് കാറിലേക്ക് കയറാൻ ഒരുങ്ങുമ്പോഴായിരുന്നു വയോധികയായ ഒരു ആരാധിക ലാലേട്ടനെ സമീപിക്കുന്നത്. ഒരുപാട് സ്നേഹത്തോടെ ആ അമ്മ സ്വന്തം മകനെ എന്നപോലെ മോഹൻലാലിനെ തൊട്ടും തലോടിയും നിന്നപ്പോഴായിരുന്നു മോഹൻലാൽ കുസൃതി നിറഞ്ഞ ചോദ്യം ആരാധികയോട് ചോദിച്ചത്. ആദ്യം വരുന്നില്ലെന്ന് ആരാധിക പറഞ്ഞെങ്കിലും പിന്നീട് വന്നേക്കാട്ടോ എന്ന സ്നേഹത്തിൽ ചാലിച്ച മറുപടിയാണ് അവരിൽ നിന്നും ലാലേട്ടന് ലഭിച്ചത്. എന്തായാലും കുറച്ചുനേരത്തെ കുശലാന്വേഷണങ്ങൾക്ക് ശേഷം അദ്ദേഹം അവിടെ നിന്നും യാത്ര തിരിച്ചു.