Home ENTERTAINMENT അനിമൽ മൂവിക്ക് രണ്ടാം ഭാഗം,2026 ൽ പുറത്തിറങ്ങുമെന്ന സൂചനയുമായി സംവിധായകൻ!

അനിമൽ മൂവിക്ക് രണ്ടാം ഭാഗം,2026 ൽ പുറത്തിറങ്ങുമെന്ന സൂചനയുമായി സംവിധായകൻ!

ബോളിവുഡ് സംവിധായകൻ സന്ദീപ് റെഡി വാങ്ക സംവിധാനം ചെയ്ത് രൺബീർ കപൂർ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അനിമൽ. ബോളിവുഡിലെ നിരവധി മുൻനിര താരങ്ങൾ അഭിനയിച്ച ചിത്രത്തിന് വളരെയധികം വിമർശനങ്ങളാണ് സ്ത്രീ പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.എന്നാൽ ഇപ്പോഴിതാ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ. 2026 ൽ ആയിരിക്കും ചിത്രം പുറത്തിറങ്ങുക എന്ന സൂചനയും സന്ദീപ് നൽകുന്നു.

അനിമൽ പാർക്ക് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ആദ്യ ചിത്രത്തിന് കിട്ടിയതിനേക്കാൾ കൂടുതൽ ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്ന രീതിയിലായിരിക്കും ചിത്രീകരണം ഉണ്ടാവുക എന്നതാണ് സംവിധായകൻ നൽകുന്ന സൂചന. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺബീർ കപൂറിനെ കൂടാതെ വിജയ് ദേവര കൊണ്ട, പ്രഭാസ്, ഷാഹിദ് കപൂർ തുടങ്ങിയ ഒരു നീണ്ട താരനിരയും ചിത്രത്തിൽ കൊണ്ടു വരാനുള്ള പ്ലാനിലാണ് സന്ദീപ്.നിലവിൽ പ്രഭാസിനെ നായനാക്കി സ്പിരിറ്റ്‌ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് സന്ദീപ് വാങ്ക. കൂടാതെ തെലുങ്കിൽ അല്ലു അർജുനോടൊപ്പവും ഒരു ചിത്രം ഉണ്ടാകുമെന്ന സൂചനകളും അനിമൽ സംവിധായകൻ നൽകി കഴിഞ്ഞു.

Exit mobile version