Home ENTERTAINMENT വീണ്ടുമൊരു വിവാഹം, ഗായിക ലക്ഷ്മി ജയൻ മനസ്സ് തുറക്കുന്നു!

വീണ്ടുമൊരു വിവാഹം, ഗായിക ലക്ഷ്മി ജയൻ മനസ്സ് തുറക്കുന്നു!

ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ഗായികയാണ് ലക്ഷ്മി ജയൻ. ഗായിക എന്ന രീതിയിൽ മാത്രമല്ല അവതാരക എന്ന രീതിയിലും ലക്ഷ്മിക്ക് മിനിസ്ക്രീനിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചെടുക്കാൻ സാധിച്ചു. സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്നെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ലക്ഷ്മി സബ്സ്ക്രൈബെഴ്സുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് ലക്ഷ്മി.

ബിഗ് ബോസ് സീസൺ ത്രീയിൽ മത്സരാർത്ഥിയായും ലക്ഷ്മി എത്തിയിരുന്നു. അന്ന് ജീവിതകഥ പറയുമ്പോൾ താനൊരു സിംഗിൾ മദറാണ് എന്നും മകൻ ഉള്ളതുകൊണ്ട് തന്നെ ഇനിയൊരു വിവാഹത്തെപ്പറ്റി ചിന്തിക്കാൻ അല്പം പേടിയുണ്ട് എന്നും ലക്ഷ്മി അറിയിച്ചിരുന്നു.തന്നെയും മകനെയും ഒരേ രീതിയിൽ ആക്സെപ്റ്റ് ചെയ്യുന്ന ഒരാളെയാണ് ഇനി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്നാണ് ലക്ഷ്മി തുറന്നു പറഞ്ഞിരിക്കുന്നത്. മാത്രമല്ല മകന് താൻ രണ്ടാമതൊരു വിവാഹം കഴിക്കുന്നതിനോട് യോജിപ്പില്ല എന്നും ലക്ഷ്മി പറയുന്നുണ്ട്. ഇനിയൊരു വിവാഹം ഉണ്ടാവുകയാണെങ്കിൽ അത് തന്റെ 50 വയസ്സിനോട് അടുക്കുമ്പോൾ മാത്രം ആയിരിക്കുമെന്നാണ് ലക്ഷ്മി പറയുന്നത്.വീട്ടുകാർ ആലോചിച്ചു നടത്തിയ ആദ്യ വിവാഹം ഒരു വലിയ പരാജയമായിരുന്നു എന്നാണ് ലക്ഷ്മി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

Exit mobile version