മലയാള സിനിമയിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കപ്പെടുന്ന സീസണാണ് വിഷു ഈദ് മാസങ്ങൾ. ഇത്തവണത്തെ വിഷു ഈദ് റിലീസായി മലയാളികൾക്ക് മുൻപിൽ എത്തുന്നത് മൂന്ന് മികച്ച ചിത്രങ്ങളാണ്. ഫഹദ് ഫാസിൽ നായകനായി എത്തുന്ന രോമാഞ്ചം സംവിധായകന്റെ ആവേശം,വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ധ്യാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന വർഷങ്ങൾക്ക് ശേഷം, രഞ്ജിത്ത് ശങ്കർ ഉണ്ണിമുകുന്ദനെ നായനാക്കി സംവിധാനം ചെയ്ത ജയ് ഗണേഷ് എന്നിവയാണ് ആ മൂന്ന് ചിത്രങ്ങൾ.
പ്രേക്ഷകർ വളരെയധികം ആകാംഷയോടെ കാത്തിരുന്ന ചിത്രങ്ങൾ തന്നെയാണ് ഇവ മൂന്നും.വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന വർഷങ്ങൾക്ക് ശേഷം നിർമ്മിച്ചിരിക്കുന്നത് മെരിലാൻഡ് ബാനറാണ്. പ്രണവ് മോഹൻ ലാൽ ഒരു വലിയ ഇടവേളയ്ക്കു ശേഷം സ്‌ക്രീനിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ മലയാളത്തിലെ പ്രിയ താരങ്ങളായ നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ് തുടങ്ങിയ താര നിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.
ഫഹദ് ഫാസിൽ പ്രധാന നായകനായി എത്തുന്ന ആവേശം ഒരു കോമഡി ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രൈലെർ നൽകുന്ന സൂചന. ഈ രണ്ട് ചിത്രങ്ങളോടൊപ്പം കിട പിടിക്കുന്ന പെർഫോമൻസ് തന്നെയായിരിക്കും ഫാന്റസി ഡ്രാമ ത്രില്ലർ ചിത്രമായ ജയ ഗണേഷിലൂടെ ഉണ്ണി മുകുന്ദൻ പ്രേകഷകർക്കായി കാത്തു വച്ചിരിക്കുന്നത്. എന്തായാലും ഈദ് വിഷു ചിത്രങ്ങളിൽ ഇവരിൽ ആരു വാഴുമെന്നത് നമുക്ക് നോക്കാം.