Home ENTERTAINMENT വീണ്ടും ഹിറ്റ് അടിക്കാൻ ഒരുങ്ങി മമ്മുട്ടി …

വീണ്ടും ഹിറ്റ് അടിക്കാൻ ഒരുങ്ങി മമ്മുട്ടി …

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. മുൻപ് പുറത്തിറങ്ങിയ നാല് സിനിമകളും മലയാള സിനിമാ ചരിത്രത്തിൽ മികച്ച വിജയങ്ങൾ സ്വന്തമാക്കിയവയാണ്. ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി വൈശാഖ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നർമവും മാസും കലർന്നതാണ് ചിത്രം എന്ന് പോസ്റ്ററുകളിൽ നിന്ന് വ്യക്തമാണ്.

ഹിറ്റുകൾക്ക് പിറകെ ഹിറ്റടിക്കാൻ മമ്മൂട്ടി ചിത്രം ടർബോ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സെക്കന്റ് ലുക്കിനൊപ്പമാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തു വിട്ടത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് ആണ് ടർബോ സംവിധാനം ചെയ്യുന്നത്. ചിത്രം ജൂൺ 13ന് തിയേറ്ററുകളിലെത്തും.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ടർബോ വമ്പൻ ബജറ്റിലാണ് അണിയറയിൽ ഒരുങ്ങുന്നത്.വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൽ എത്തുന്ന സിനിമയാണ് ‘ടർബോ’. അതുകൊണ്ട് തന്നെ ഇരുവരുടെയും ആരാധകർക്ക് ചിത്രം വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Exit mobile version