Home ENTERTAINMENT വർഷങ്ങൾക്ക് ശേഷം വീണ്ടും ..

വർഷങ്ങൾക്ക് ശേഷം വീണ്ടും ..

മോഹൻലാൽ വർഷങ്ങൾക്ക് ശേഷം എന്ന പടം കണ്ട് തന്റെ അഭിപ്രായം ഒരു കുറിപ്പിലൂടെ പങ്കു വച്ചിരിക്കുകയാണ് ഇപ്പോൾ .എനിക്ക് എന്റെ പഴയ കാലത്തിലേക്ക് പോകാൻ സാധിച്ചു .. കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..?

എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങിനെ തിരിഞ്ഞ് നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങൾ കാണാം. വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്.

അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി(ഫിലോസിഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി. സ്നേഹപൂർവ്വം മോഹൻലാൽ”, എന്നാണ് നടൻ കുറിച്ചത്.

Exit mobile version