വിജയ് ചിത്രം “ദ ഗോട്ടിൽ” എ ഐ ടെക്നോളജിയുടെ സഹായത്തോടെ വിജയകാന്തിനെ പുനസൃഷ്ടിക്കുന്നതായി സൂചന. ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയകാന്തിന്റെ ഭാര്യ പ്രേമലതയാണ് വിവരം പ്രേക്ഷകരെ അറിയിച്ചത്. സിനിമയിൽ വിജയകാന്തിനെ കൊണ്ടുവരാനുള്ള അനുമതിക്കായി വിജയ് യും സംവിധായകൻ വെങ്കിട്ട പ്രഭുവും തന്നോട് അനുവാദം ചോദിച്ചിരുന്നതായി പ്രേമലത വെളിപ്പെടുത്തിയിരിക്കുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ 2023 ഡിസംബർ 28നാണ് വിജയികാന്ത് മരണമടഞ്ഞത്. നീണ്ട അഞ്ചുവർഷം തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.1979 ൽ എം എ കാജ സംവിധാനം ചെയ്ത ‘ഇനിക്കും ഇളമൈ’ എന്ന ചിത്രത്തിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ചു . സഗപ്തം ആണ് അവസാന ചിത്രം. ക്യാപ്റ്റൻ പ്രഭാകരൻ,സെന്ധൂരപാണ്ടി,രമണ,ചിന്ന ഗൗണ്ടർ, നരസിംഹ എന്നിവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ ആയിരുന്നു.
എജിഎസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രമാണ് ദ ഗോട്ട്. ചിത്രത്തിൽ വിജയ്ക്ക് ഒപ്പം പ്രഭുദേവ, മീനാക്ഷി ചൗധരി,സ്നേഹ, പ്രശാന്ത് തുടങ്ങിയവർ പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം ഛായാഗ്രഹണം നിർവഹിക്കുന്നത്. ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്നതിൻറെ ചുരുക്കെഴുത്താണ് ‘ദ ഗോട്ട്’.