Home ENTERTAINMENT തായ്‌ലാൻഡ് ഉൾപ്പെടെയുള്ള 6 രാജ്യങ്ങൾ ഒറ്റ വിസയിൽ കറങ്ങാനാകുമോ?

തായ്‌ലാൻഡ് ഉൾപ്പെടെയുള്ള 6 രാജ്യങ്ങൾ ഒറ്റ വിസയിൽ കറങ്ങാനാകുമോ?

യാത്രാ പ്രേമികൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ തെക്കു കിഴക്കൻ വിനോദസഞ്ചാര രാജ്യമായ തായ്‌ലാൻഡിൽ നിന്നും പുറത്തു വന്നിട്ടുള്ളത്. വിനോദസഞ്ചാര മേഖലയിൽ പുതിയ മാറ്റങ്ങൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് സഞ്ചാരികളുടെ പറുദീസയായ തായ്‌ലൻഡ്.

പുറത്തു വരുന്ന റിപ്പോർട്ടുകൾ ശരിയാണ് എങ്കിൽ ഷെങ്കൻ വിസയുടെ മാതൃകയിൽ തൊട്ടടുത്തുള്ള 6 രാജ്യങ്ങൾ കൂടി കറങ്ങാവുന്ന രീതിയിൽ ഒറ്റ വിസ രീതി കൊണ്ടു വരാൻ ഒരുങ്ങുകയാണ് തായ് ലാന്‍ഡ്. മലേഷ്യ, മ്യാൻമാർ, വിയറ്റ്നാം ഉൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര രാജ്യങ്ങളിൽ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് പുത്തൻ വിസ മാതൃക തായ്‌ലാൻഡ് അവതരിപ്പിക്കുന്നത്.

ഈയൊരു വിസ നിലവിൽ വരുന്നതോടെ ധാരാളം വിനോദസഞ്ചാരികളാക്കിയിരിക്കും ഈ രാജ്യങ്ങളിലേക്ക് പറക്കാൻ ഒരുങ്ങുന്നത്. നിലവിൽ ഓരോ രാജ്യങ്ങളിലേക്കും പ്രത്യേക വിസ ആവശ്യമായത് കൊണ്ട് തന്നെ സഞ്ചാരികൾക്ക് ഈയൊരു പ്രത്യേക ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ ചുറ്റി കാണുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ തായ്‌ലാൻഡ് പ്രധാനമന്ത്രി സ്രെത്ത കബീസിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഇത്തരത്തിൽ ഒരു പദ്ധതി നിലവിൽ വരുന്നതിലൂടെ 2027 ആകുമ്പോഴേക്കും ഏകദേശം 80 മില്ല്യൺ സഞ്ചാരികൾ ആയിരിക്കും തായ് ലാന്‍ഡ് ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് പറക്കാൻ ഒരുങ്ങുന്നത്.

നിലവിൽ ലോക ടൂറിസത്തിൽ വലിയ പങ്കു വഹിക്കുന്ന 6 തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് ഈയൊരു വിസ ലിസ്റ്റിൽ ഉൾപ്പെടുന്നത് എന്നത് വിനോദ സഞ്ചാരികൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയായിരിക്കും.

Exit mobile version