ചിയാൻ വിക്രം പ്രധാന വേഷത്തിൽ എത്തുന്ന പുതിയ തമിഴ് സിനിമയാണ് തങ്കലാൻ. അതിൽ ഗംഗയമ്മ എന്ന മികച്ച വേഷത്തിൽ എത്തുകയാണ് മലയാളികളുടെ പ്രിയ നടി പാർവതി തിരുവോത്ത്. തങ്കലാൻ സിനിമയുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററിലാണ് പുതിയ ലുക്കിൽ പാർവതി എത്തിയിട്ടുള്ളത്. ഈയൊരു പോസ്റ്റർ പുറത്തു വിട്ടതിന് പിന്നിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പാർവതിയുടെ ഇത്രയും കാലത്തെ സിനിമാ ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ ചെലുത്താൻ സാധ്യതയുള്ള ഒരു കഥാപാത്രമായ ഗംഗയമ്മയെന്ന കഥാപാത്രത്തെ നടിയുടെ ജന്മദിന ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുള്ളത്.
വളരെ ശക്തമായ ‘ശക്തി’,’ കൃപ’,’ പ്രതിരോധം ‘ എന്നിവയുടെ ഒരു സംയോജനം തന്നെയായിരിക്കും പാർവതിയുടെ ഈയൊരു കഥാപാത്രം എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാനിൽ വിക്രമിനോടൊപ്പം തന്നെ പ്രാധാന്യമേറിയ ഒരു കഥാപാത്രമാണ് പാർവതി അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ ചിത്രത്തിലെ നടിയുടെ അഭിനയം കാണാനായി ആരാധകർ കാത്തിരിക്കുകയാണ്. കോലാർ സ്വർണ്ണഖനിയുമായി ബന്ധപ്പെട്ട കഥയാണ് തങ്കലാനിലൂടെ സംവിധായകൻ അണിയിച്ചൊരുക്കുന്നത്. ജൂൺ- ജൂലൈ മാസത്തിൽ മലയാളം ഉൾപ്പെടെ 4 ഭാഷകളിലായി ചിത്രം റിലീസ് ചെയ്യപ്പെടുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്തായാലും വിക്രം- പാർവതി ആരാധകർക്ക് വലിയ രീതിയിൽ പ്രതീക്ഷ നൽകുന്ന ഒരു ചിത്രം തന്നെയായിരിക്കും തങ്കലാൻ എന്നാണ് അണിയറ വാർത്തകൾ പറയുന്നത്!