Home ENTERTAINMENT ദ ഗോട്ട്”: വിജയ് യുടെ പുതിയ ചിത്രം വിനായക ചതുർത്തി ദിനത്തിൽ റിലീസ് പ്രഖ്യാപിച്ചു.

ദ ഗോട്ട്”: വിജയ് യുടെ പുതിയ ചിത്രം വിനായക ചതുർത്തി ദിനത്തിൽ റിലീസ് പ്രഖ്യാപിച്ചു.

തമിഴകത്തിന്റെ ഇളയദളപതി വിജയുടെ പുതിയ ചിത്രം ദി ഗോട്ട് (ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം)സെപ്റ്റംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചു.ജി എസ് എന്റർടൈൻമെന്റ് നിർമ്മിച്ചു വെങ്കിട്ട പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ,പ്രഭുദേവ, മീനാക്ഷിചൗധരി,ജയറാം,സ്നേഹഎന്നിവർ ഉൾപ്പെടെ ഒരു നീണ്ട താരനിര തന്നെയുണ്ട്.യുവന്‍ ശങ്കര്‍രാജയാണ് സംഗീതം.

രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയില്‍ നിന്ന് വിടവാങ്ങുന്നുവെന്ന് നടന്‍ വിജയ് വ്യക്തമാക്കിയത് ആരാധകരെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.’ദ ഗോട്ട് ‘നുശേഷം ഒരു സിനിമ കൂടി ചെയ്തതിനുശേഷം ആണ് വിജയ് സിനിമ രംഗത്ത് നിന്നും വിടവാങ്ങുന്നത്.250 കോടിയോളം രൂപയാണ് ചിത്രത്തിന് വിജയുടെ പ്രതിഫലം.

ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവ് എന്ന റെക്കോഡ് വിജയിന് സ്വന്തമാകും.”തമിഴക വെട്രി കഴകം ” എന്ന പുതിയ പാർട്ടി 2026 ലെ ഇലക്ഷൻ ആണ് ലക്ഷ്യമിടുന്നത്.എന്തായലുംവിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ അവസന ചിത്രങ്ങൾ കാത്തിരിക്കുന്നു.

Exit mobile version