Home ENTERTAINMENT സ്വന്തം ശബ്‌ദത്തിൽ അഭിനയിച്ച നടി

സ്വന്തം ശബ്‌ദത്തിൽ അഭിനയിച്ച നടി

മലയാള സിനിമയിൽ ആദ്യകാലത് തന്റെ സ്വന്തം ശബ്‌ദം വച്ച് സിനിമയിൽ അഭിനയിച്ചിരുന്ന ഒരു നായികയാണ് മീര ജാസ്മിൻ സൂത്രധരൻ എന്ന‌ സിനിമയിലൂടെ ആയിരുന്നു അവരുടെ കടന്നു വരവ് . ലോഹിതദാസ് മലയാളികൾക്ക് നൽകിയ അന്നത്തെ പുതിയ പ്രതീക്ഷ കൂടിയായിരുന്നു മീര ജാസ്മിൻ. തന്റെ ആദ്യ സിനിമയിൽ തന്നെ വളരെ മികച്ച പ്രകടനം മീര കാഴ്ചവെച്ചു.

നടി ശ്രീവിദ്യക്ക് ശേഷം നായികയായി അഭിനയിച്ച എല്ലാ മലയാളം ചിത്രങ്ങളിലും സ്വന്തം ശബ്ദത്തിൽ അഭിനയിച്ച നടിയാണ് മീര ജാസ്മിൻ.ബാക്കി എല്ലാവർക്കും മറ്റൊരാൾ ആയിരുന്നു അക്കാലത് ശബ്ദം നൽകിയിരുന്നത് . എന്തിനേറെ പറയുന്നു മഞ്ജു വാര്യർക്കുപോലും തുടക്കസമയത്തുള്ള സിനിമകളിൽ മറ്റ് പലരുമാണ് ശബ്ദം നൽകിയിരുന്നതത്രെ. അവിടെയാണ് മീര ജാസ്മിൻ ഏവരെയും ഞെട്ടിച്ചത്. ആദ്യ സിനിമ മുതൽ സ്വന്തം ശബ്ദമാണ് അവർ ഉപയോഗിച്ചത്.പിന്നീട് അവരുടെ ഇറങ്ങിയ പടങ്ങളായ ഗ്രാമഫോൺ, കസ്തൂരിമാൻ, പാഠം ഒരു വിലാപം, പെരുമഴകാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ, വിനോദയാത്ര തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനങ്ങളാണ് മീര കാഴ്ചവച്ചത് .

ലോഹിതദാസ്, സത്യൻ അന്തിക്കാട്, കമൽ എന്നിവരുടെ പ്രിയപ്പെട്ട നായികയായിരുന്നു മീര. ഇതിൽ തന്നെ ലോഹിതദാസിന്റെ കസ്തൂരിമാനിലെ പ്രിയംവദ ഒരിക്കലും മറക്കാൻ പറ്റാത്ത മീര ജാസ്മിൻ പ്രകടനമാണ് ആ സിനിമയിൽ നമ്മളെ അത്ഭുതപെട്ടുത്തുന്ന പ്രകടനമായിരുന്നു മീര ചെയ്തത് .

Exit mobile version