Home ENTERTAINMENT ഷൈനും തനുവും പിരിഞ്ഞോ

ഷൈനും തനുവും പിരിഞ്ഞോ

മലയാളസിനിമയിൽ തൻറേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത ഒരു താരം ആണ് ഷൈൻ .വളരെ ശക്തമായ കഥാപാത്രങ്ങളും ആയാണ് ഷൈൻമലയാള സിനിമ ലോകത്തിലേക്ക് കടന്നു വന്നത് ,മാത്രവുമല്ല മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഒരു നടനാണ് ഷൈൻ.ഷൈനെപോലെയായിരുന്നു സോഷ്യൽ മീഡിയക്ക് ഭാവി വധു എന്ന് താരം പരിചയപ്പെടുത്തിയ തനുവും.പ്രണയത്തിൽ ആണെന്ന് തുറന്നുപറഞ്ഞതിന് ശേഷം ഷൈനിന് ഒപ്പം തന്നെ തനുവും ഉണ്ടായിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ തനുവും ഷൈനും പലപ്പോഴും പരസ്പരമുള്ള പ്രണയം പോസ്റ്റുകളായി പങ്കിടുന്നത് പതിവായിരുന്നു.

അടുത്തിടെയാണ് തനുവും ഒപ്പമുള്ള വിവാഹനിശ്ചയം ഷൈൻ തീരുമാനിച്ചത്. പിന്നീട അവർ പിരിഞ്ഞുവെന്ന വാർത്തയാണ് സോഷ്യൽ മീഡിയ മുഴുവനും തനുവിന്റെ പ്രൊഫൈലിലും ഷൈനിന്റെ ഒറ്റ ചിത്രം ഇല്ലാത്തതും ആരാധകർക്ക് സംശയങ്ങൾ കൂട്ടി. എന്നാൽ തങ്ങൾ ഇരുവരും വേർപിരിഞ്ഞോ എന്നൊന്നും ഇരുവരും സ്ഥിരീകരിച്ചിട്ടുമില്ല. പതുവുപോലെ സോഷ്യൽ മീഡിയയുടെ സംശയം മാത്രമാണ് ഇതെന്നും ആരാധകർ പറയുന്നുണ്ട്. കല്യാണം കഴിച്ച് ജീവിക്കാൻ താൽപര്യമില്ലാത്ത ഒരാൾ ആണ് താനെന്ന് ഇടക്ക് ഒരിക്കൽ ഷൈൻ പറഞ്ഞിട്ടുണ്ട്. എന്നാൽ തനു വന്നതോടെ എല്ലാം മാറിയെന്നും താരം പറയുകയുണ്ടായി.

വിവാഹം ഉടനെ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇരുവരുടെയും പുതിയ പോസ്റ്റുകളും, ചിത്രങ്ങളുമാണ് ഇരുവരും തമ്മിൽ പിണക്കത്തിലാണോ എന്ന സംശയത്തിൽ ആരാധരെ എത്തിച്ചത്.സ്റ്റാർ കപ്പിൾ തുടർച്ചയായി ഒരുമിച്ച് എത്തിയില്ലെങ്കിലോ, അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പരസ്പരം അൺ ഫോളോ ചെയ്താലോ ഒക്കെയും സംശയങ്ങളാണ് പിന്നെ ആരാധകർക്ക്. അത്തരത്തിലാണ് ഷൈനും തനുവും പുതിയ ചർച്ചകൾക്ക് കാരണമായത്.ഷൈനിന്റെ പ്രൊഫൈലിൽ നിന്നും തനുവിന്റെ എല്ലാ ചിത്രങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്.

Exit mobile version