Home ENTERTAINMENT സീസൈഡ് റിസോർട്ടിൽ നിന്നുള്ള പുതിയ ഫോട്ടോസുമായി മാളവിക മോഹൻ…..

സീസൈഡ് റിസോർട്ടിൽ നിന്നുള്ള പുതിയ ഫോട്ടോസുമായി മാളവിക മോഹൻ…..

പിങ്ക്-ബ്ലു കോമ്പിനേഷനിൽ പുതിയ ബിക്കിനി ഫോട്ടോസുമായി മലയാളികളുടെ സ്വന്തം മാളവിക മോഹൻ എത്തി. നിറചായങ്ങൾ കൊണ്ട് സമൃദ്ധമായ ഒരു ചിത്രശലഭം എന്ന പോലെ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറൽ ആവുന്നു. ഒപ്പം നീലക്കടലും നീലാകാശവും പശ്ചാത്തലമായ ഹോട്ടലിന്റെ സുന്ദരദൃശ്യങ്ങളും ചിത്രത്തിൽ ഉണ്ട്.

ഒമിക്രോൺ ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് കമൻറ് ബോക്സിലേക്ക് കുതിച്ചത് ചിലർ കൂടുതൽ ബീച്ച് ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. ദുൽഖർ സൽമാൻ നായകനായി അളകപ്പൻ സംവിധാനം ചെയ്ത പട്ടം പോലെ എന്ന സിനിമയിലൂടെ ആണ് മാളവിക മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്.

‘സിംഹ’ എന്ന തെലുങ്ക് സിനിമയിൽ നയൻതാരയുടെ അഭിനയവുമായി ബന്ധപ്പെട്ട് താരം നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് മാളവിക. അവർ അടുത്തിടെ ഗ്രീസിലെ ക്രിറ്റ് സന്ദർശിച്ചു. പേട്ട,മാരൻ,മാസ്റ്റർ,എന്നീ തമിഴ് ചിത്രങ്ങളിൽ മാളവിക പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. വിക്രം നായകനാകുന്ന താങ്കലാൻ,പ്രഭാസിന്റെ ദി രാജാ സാബ് എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

Exit mobile version