Home ENTERTAINMENT സൈജു കുറുപ്പ് നായകനായി എത്തുന്ന സ്താനാർത്തി ശ്രീക്കുട്ടന് ക്ലീൻ’ U ‘സർട്ടിഫിക്കറ്റ്!

സൈജു കുറുപ്പ് നായകനായി എത്തുന്ന സ്താനാർത്തി ശ്രീക്കുട്ടന് ക്ലീൻ’ U ‘സർട്ടിഫിക്കറ്റ്!

മലയാള സിനിമയിൽ നവാഗത സംവിധായകനായി എത്തുന്ന വിനേഷ് വിശ്വനാഥ് ചിത്രം സ്താനാർത്തി ശ്രീക്കുട്ടന് ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ചു. സൈജു കുറുപ്പ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ബഡ്ജറ്റ് ലാബ് ബാനറിന്‍റെ കീഴിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

സ്കൂൾ കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു.കാലങ്ങൾക്ക് ശേഷം അധ്യാപകരും, വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണ് ഈയൊരു ചിത്രത്തിലൂടെ സംവിധായകൻ അണിയിച്ചൊരുക്കുന്നത്.സൈജു കുറുപ്പിനെ കൂടാതെ മലയാളത്തിലെ പ്രിയ താരങ്ങളായ അജു വർഗീസ്, ജോണി ആന്‍റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ ചെറിയ വേഷങ്ങളിലും മലയാളത്തിലെ പ്രിയ നടിനടന്മാർ എത്തുന്നുണ്ട്.

സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ആനന്ദ് മന്മഥൻ,മുരളി കൃഷ്ണൻ എന്നിവർ ചേർന്നാണ്.ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് അഹല്യ ഉണ്ണികൃഷ്ണൻ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ്. എന്തായാലും കുട്ടികളിലും അധ്യാപകരും തമ്മിലുള്ള സൗഹൃദം പങ്കുവെക്കുന്ന ഈയൊരു സിനിമ തിയേറ്ററുകളിൽ വൻ വിജയമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.സ്ഥിരം പാറ്റേണുകളിൽ നിന്നും മാറി മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഇത്തരം സിനിമകൾക്ക് ആവട്ടെ.

Exit mobile version