Home ENTERTAINMENT ” രാംചരൺ ഇനി മുതൽ Dr.രാംചരൺ ആകും”.

” രാംചരൺ ഇനി മുതൽ Dr.രാംചരൺ ആകും”.

എസ് എസ് രാജമൗലിയുടെ ആർ ആർ ആർ വൻവിജയമയത്തിനെ തുടർന്ന് ഗ്ലോബൽ സ്റ്റാർ പദവിയിലർക്ക് ഉയർന്ന തെലുങ്ക് താരമാണ് രാംചരൺ.ഇപ്പോഴിത അദ്ദേഹത്തിന് ഡോക്ടർ പദവി നൽകാൻ പോകുന്നു എന്ന വാർത്ത പുറത്തു വന്നിരിക്കുന്നു.ചെന്നൈയിലെ വെല്‍സ് സര്‍വകലാശാലയിൽ ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ രാം ചരണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും എന്നാണ് റിപ്പോ‍ര്‍ട്ടുകള്‍‌. ഈ ചടങ്ങില്‍ തന്നെയായിരിക്കും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കുക.

രാം ചരണിന് മുന്‍പ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സംവിധായകന്‍ ശങ്കര്‍ എന്നിവര്‍ക്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കിയിരുന്നു. ഇത്തവണ ചന്ദ്രയാന്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. പി. വീരമുത്തുവേൽ അടക്കമുള്ളവര്‍ക്കൊപ്പമായിരിക്കും രാം ചരണ്‍ ഡോക്ടറേറ്റ് സ്വീകരിക്കുക.തെലുങ്ക് സിനിമ നടൻ,

സംവിധായകൻ നിലകളിൽ പ്രസിദ്ധനായ അദ്ദേഹം ആന്ധ്രാപ്രദേശിൻറെ നന്തി അവാർഡ് രണ്ട് പ്രാവശ്യവും സൗത്ത് ഫിലിംഫെയർ അവാർഡ് രണ്ട് പ്രാവശ്യവും CineMAA അവാർഡ് രണ്ട് പ്രാവശ്യവും ഒരു സന്തോഷം ബെസ്റ്റ് ആക്ടർ അവാർഡും നേടിയിട്ടുണ്ട്. 2011-ൽ നോർത്ത് അമേരിക്കൻ തെലുങ്ക് സൊസൈറ്റി (NATS) യുടെ യൂത്ത് ഐക്കൺ അവാർഡും ലഭിച്ചു. ശങ്കര്‍ ചിത്രം ഗെയ്ം ചേഞ്ചറാണ് രാം ചരണിന്‍റേതായി വരാനിരിക്കുന്ന അടുത്ത ചിത്രം.

Exit mobile version