തെലുഗു സൂപ്പർസ്റ്റാർ അല്ലു അർജുൻ പ്രധാന വേഷത്തിൽ അഭിനയിച്ച് 2021ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പുഷ്പ : ദ റൈസ് പാർട്ട് വൺ. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ വൻ വരവേൽപ്പാണ് അന്ന് ചിത്രത്തിന് ലഭിച്ചത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു പ്രധാന പോലീസ് വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ പുഷ്പ – 2 റിലീസിനായി ഒരുങ്ങുമ്പോൾ പുറത്തു വരുന്ന പ്രീ റിലീസ് റെക്കോർഡ് തുകയുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. നിലവിൽ ചിത്രം 200 കോടി രൂപയുടെ ലാഭം നേടിയെടുത്തു കഴിഞ്ഞു എന്ന രീതിയിലാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സിനിമയുടെ തിയേറ്റർ അവകാശം സ്വന്തമാക്കാനായി അനിൽ തദാനി 200 കോടി രൂപ ചിലവഴിച്ചു എന്ന രീതിയിലാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഒരു വലിയ വിജയം സിനിമയ്ക്ക് ഉണ്ടെന്ന് മുൻകൂട്ടി കണ്ടിരിക്കുകയാണ് അനിൽ തദാനി. സിനിമയുടെ നിർമ്മാണ ചിലവ് തന്നെ ഏകദേശം 200 കോടി രൂപയുടെ അടുത്താണ് എന്ന രീതിയിലാണ് ടോളിവുഡിൽ നിന്നും വരുന്ന സംസാരങ്ങൾ.
അതിനാൽ സിനിമ റിലീസ് ആകുന്നതിനു മുൻപ് തന്നെ ചിത്രത്തിനു വേണ്ടി 200 കോടി നേടിയെടുക്കാൻ സാധിച്ചുവെങ്കിൽ അതത്ര നിസ്സാര കാര്യമല്ല. ചിത്രത്തിന്റെ ഓ ടി ടി റിലീസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻകൂട്ടി കഴിഞ്ഞുവെന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും അല്ലു അർജുൻ ഫാൻസ് വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുഷ്പ -2 ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ പ്രദർശനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.