Home ENTERTAINMENT പ്രണയിച്ച ആളെ തന്നെ ഭാര്യയാക്കാന്‍ പറ്റി എന്നത് ഭാഗ്യമാണ്.

പ്രണയിച്ച ആളെ തന്നെ ഭാര്യയാക്കാന്‍ പറ്റി എന്നത് ഭാഗ്യമാണ്.

പ്രണയിച്ച ആളെ തന്നെ കൂടെ കൂട്ടുന്നത് വലിയൊരു ഭാഗ്യമാണ്. ഓര്‍മ്മകളെ എങ്ങും മാറ്റി നിര്‍ത്താതെ നമ്മുടെ കൂടെ കൂട്ടുകയാണ്.സലിം കുമാർ തന്റെ വിവാഹ ജീവിതത്തെ കുറിച്ച സംസാരിക്കുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഭാര്യ സുനിതയുടെ കൂടെ പങ്കെടുക്കുകയായിരുന്നു താരം.പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കാൻ സാധിച്ചത് വളരെ വലിയൊരു ഭാഗ്യം ആണ് .എന്നാല്‍ ഒരു പെണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹം ഒരിക്കലും നടക്കാതെ പോയി.ശരിക്കും മൂന്നാമതും ഒരു കുഞ്ഞിനെ വേണമെന്ന് തനിക്കുണ്ടായിരുന്നു. പക്ഷേ ഭാര്യ സമ്മതിക്കാത്തത് കൊണ്ടാണെന്നാണ് നടന്‍ പറയുന്നത്.

‘ഇന്നത്തെ തലമുറയിലെ പിള്ളേരില്‍ വിവാഹം വേണ്ടെന്ന് ഒക്കെ പറയുന്നവരുണ്ട്. പക്ഷേ ഇണ എന്ന് പറയുന്നത് എല്ലാവര്‍ക്കും വേണ്ടതാണ്. അത് സമയമാവുമ്പോള്‍ തേടി എത്തുക തന്നെ ചെയ്യും. തന്റേത് പ്രണയവിവാഹമായിരുന്നു. ഭാര്യയോട് പ്രണയമങ്ങനെ സിനിമയിലേത് പോലെ തുറന്ന് പറഞ്ഞതല്ല. അങ്ങ് ഇഷ്ടത്തിലായതാണ്. ആദ്യം സുനിതയെ ഇഷ്ടമാണെന്ന് പറഞ്ഞത് ഞാന്‍ തന്നെയാണ്. പ്രണയം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ താന്‍ മോശമൊന്നുമല്ല. കത്തുകളൊക്കെ കൊടുത്തിട്ടുണ്ട്. അതൊക്കെ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നാണ് സുനിത പറയുന്നത്.

ജീവിതത്തില്‍ എത്ര പേരെ പ്രണയിച്ചിട്ടുണ്ടെന്ന് ചോദിച്ചാല്‍ പ്രണയമെന്ന രീതിയില്‍ ആദ്യത്തേത് സുനിത തന്നെയായിരുന്നു. അല്ലാത്തതൊക്കെ താമശക്കളികളാണ്. സുനിതയ്ക്ക് ആദ്യമായി വാങ്ങി കൊടുത്ത സമ്മാനം വാച്ചാണ്. ഒരു പ്രോഗ്രാമിന് വേണ്ടി ദുബായില്‍ പോയപ്പോള്‍ വാങ്ങിയതാണ് ആ വാച്ച്. അന്ന് ഞങ്ങളുടെ കല്യാണം ഉറപ്പിച്ച് വെച്ചിരിക്കുകയാണ്.പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് അവളുടെ വീട്ടുകാര്‍ക്ക് ലോട്ടറി അടിച്ചതല്ലേ എന്നായിരുന്നു തമാശരൂപേണ സലിം കുമാര്‍ പറഞ്ഞത്. എന്നാല്‍ അന്ന് അദ്ദേഹം സിനിമയിലേക്ക് ഒന്നും കയറിയിട്ടില്ലെന്നാണ് ഭാര്യ സുനിത പറയുന്നത്.

Exit mobile version