Home ENTERTAINMENT “പെരുമാനി” ഗ്രാമത്തിന്റെ പെരുമകളുമായി അവർ എത്തുന്നു……..

“പെരുമാനി” ഗ്രാമത്തിന്റെ പെരുമകളുമായി അവർ എത്തുന്നു……..

പ്രേക്ഷകർക്ക് ആവേശം പകരാൻ വ്യത്യസ്തമായ ഗെറ്റപ്പിൽ സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ അവതരിപ്പിക്കുന്ന മജു ചിത്രം ‘പെരുമാനി’ ഉടൻ എത്തുന്നു. സണ്ണി വെയ്ൻ ആണ് ചിത്രം ഉടനെയെത്തും എന്ന വാർത്ത തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്.ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ അണിനിരന്ന പോസ്റ്ററിൽ ഒരു വലിയ ആമയെയും കാണാം. പെരുമാനി’ എന്ന ഗ്രാമവും അവിടെ ജീവിക്കുന്ന മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവ വികാസങ്ങളുമാണ് ‘പെരുമാനി’യുടെ ഇതിവൃത്തം. സംവിധായകൻ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. 2022 ഒക്ടോബർ 28നാണ് ‘അപ്പൻ’ റിലീസ് ചെയ്തത്. വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് ‘അപ്പൻ’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് ഏറെ നാളുകൾക്ക് മുന്നേ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മോഷൻ പോസ്റ്റർ കൂടെ കണ്ടതോടെ വിനയ് ഫോർട്ടിന് മാത്രമല്ല ഈ സിനിമക്ക് മൊത്തത്തിൽ പ്രത്യേകതയുണ്ടെന്ന നിഗമനത്തിലേക്കാണ് പ്രേക്ഷകർ എത്തിചേർന്നിരിക്കുന്നത്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Exit mobile version