Home ENTERTAINMENT “ഒരു കുട്ടിയെങ്കിലും ഡോക്ടർ ആകാൻ ആഗ്രഹിച്ചിരുന്നു”: സുചിത്ര മോഹൻലാൽ

“ഒരു കുട്ടിയെങ്കിലും ഡോക്ടർ ആകാൻ ആഗ്രഹിച്ചിരുന്നു”: സുചിത്ര മോഹൻലാൽ

“പ്രണവ് ഒരു ഔട്ട്‌ ഡോർ പേഴ്സൺ ആണ് , രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്ന മകൻ ചായ കുടിക്കാൻ ആണെന്ന് പറഞ്ഞു പോകും സിഗരറ്റ് വാങ്ങാൻ ആണോ എന്ന് അറിയില്ല ,പതിമൂന്നാം വയസ്സിലാണ് ഹിമാലയ യാത്രയ്ക്ക് ഒരുങ്ങുന്നത് “എന്നാണ് എപ്പോഴും യാത്രകളിലായിരിക്കുന്ന മകൻ പ്രണവ് മോഹൻലാലിനെ പറ്റി സുചിത്ര പറഞ്ഞത്.ഒറ്റയ്ക്കുള്ള യാത്രകളാണ് മകന് ഇഷ്ടം , ഓസ്ട്രേലിയയിൽ നിന്നും ഫിലോസഫി പഠിച്ച ആളാണ് പ്രണവ്.താൻ ഒരു സിനിമ ഫാമിലിയിൽ നിന്ന് എത്തിയ ആളാണ് വിവാഹം കഴിച്ചതും ഒരു സിനിമാപേഴ്സണയാണ് അതുകൊണ്ടുതന്നെ കുട്ടികൾ ആ മേഖലയിലേക്ക് പോകുന്നതിന് താല്പര്യമുണ്ടായിരുന്നു എന്നാൽ ഒരാളെങ്കിലും ഡോക്ടറായി കാണാനും താൻ ആഗ്രഹിച്ചിരുന്നു

പ്രണവിനെ സിനിമയിലേക്ക് പോകാൻ പ്രോത്സാഹിപ്പിച്ചിരുന്നു ആ പ്രോത്സാഹനഫലമായാണ് ‘ആദി’ എന്ന സിനിമ ചെയ്യാൻ തയ്യാറായതെന്നും സുചിത്ര പറയുന്നു.അച്ഛനുമായി മകനെ ആളുകൾ താരതമ്യം ചെയ്യുന്നു ഇത് ശരിയല്ല എല്ലാവരും ഒരുപോലെ ആയിരിക്കുകയില്ല എന്നാൽ പ്രണവിന്റെ ഹൃദയം, വർഷങ്ങൾക്കുശേഷം എന്നീ ചിത്രങ്ങൾ ബംബർ ഹിറ്റാണ്, വീണ് എഴുന്നേറ്റ് വീണ്ടും നടക്കാൻ തുടങ്ങുന്ന ഒരു കുട്ടിയെ പോലെയാണ് ഓരോ നടനും അവർ പറയുന്നു.

പ്രിയദർശൻ ഫാമിലിയുമായി ഒരു കുടുംബം പോലെയായിരുന്നു കഴിഞ്ഞത് എന്നാൽ ശ്രീനിവാസൻ ഫാമിലിയുമായി അത്ര അടുപ്പം ഉണ്ടായിരുന്നില്ല എന്ന് സുചിത്ര പറയുന്നു മോഹൻലാലിന്റെ സിനിമകളിൽ താൻ കണ്ണ് നിറഞ്ഞിരുന്നു കണ്ടത് തന്മാത്രയായിരുന്നു.മോഹൻലാലിന്റെ മാനറിസങ്ങൾ പ്രണവിൽ കാണുന്നത് സ്വഭാവികമാണ്, പ്രണവ് എപ്പോഴും ഹാപ്പി ആയിരിക്കുന്ന വ്യക്തിയാണ്, മകൾ ചിത്രം വരയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് എഴുത്തിലും താല്പര്യമുണ്ട് മകൾക്ക് സിനിമയിലേക്ക് വരാൻ താല്പര്യമുണ്ട് എന്നാൽ എപ്പോൾ വരുമെന്ന് അറിയില്ല എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോഎന്നാണ് സുചിത്രയുടെ വാക്കുകൾ.ലാലേട്ടൻ ദേഷ്യപ്പെടാറില്ല കള്ളം പറയുന്ന വ്യക്തിയും അല്ല കുടുംബത്തെക്കുറിച്ച് മനസ്സ് തുറക്കാൻ ആദ്യമായാണ് സുചിത്ര മോഹൻലാൽ ഒരു ഇൻറർവ്യൂവിന് എത്തുന്നത്.മൂവി വേൾഡ് മീഡിയയാണ് ഈ അത്യപൂർവ്വ ഇൻറർവ്യൂ പുറത്തുവിട്ടിരിക്കുന്നത്.

Exit mobile version