ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഓടും കുതിര ചാടും കുതിര” റിലീസിന് ഒരുങ്ങുന്നു.കല്യാണി പ്രിയദർശൻ ഫഹദ് ഫാസിൽ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്.
സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.തല്ലുമല എന്ന ചിത്രം വൻവിജയം നേടിയതിനു ശേഷം ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണിത്.’ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ ആണ് അൽത്താഫിന്റെ ആദ്യ ചിത്രം.2020- ൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അൽത്താഫ് സലിമും കല്യാണി പ്രിയദർശനും തമ്മിലുള്ള രണ്ടാമത്തെ ചിത്രമാണിത്.
യാതൊരു ഇരുണ്ട ഘടകങ്ങളും ഇല്ലാതെ പൂർണ്ണമായും നർമ്മത്തിൽ പൊതിഞ്ഞ ഒരു റൊമാൻറിക് ത്രില്ലർ ആയിരിക്കും ചിത്രം എന്ന് സംവിധായകൻ അഭിപ്രായപ്പെടുന്നു .ഓടും കുതിര ചാടും കുതിര മെയ് മാസം തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.