Home ENTERTAINMENT സാമന്തയും നാഗചൈതന്യയും പിരിയാനുള്ള കാരണം ഇതായിരുന്നോ?

സാമന്തയും നാഗചൈതന്യയും പിരിയാനുള്ള കാരണം ഇതായിരുന്നോ?

അന്യഭാഷ നടീനടന്മാരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന രീതിയാണ് മലയാളി പ്രേക്ഷകർക്ക് ഉള്ളത്. അത്തരത്തിൽ മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം സ്വീകാര്യത നേടിയ താര ദമ്പതിമാരായിരുന്നു സാമന്തയും, നാഗ ചൈതന്യയും.2017 ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹം.എന്നാൽ നാലുവർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2021ൽ ഇരുവരും വിവാഹബന്ധത്തിൽ നിന്നും വേർപിരിയുകയും ചെയ്തു.

തെന്നിന്ത്യയിൽ ഒരുപാട് ആരാധകർ ഉള്ള താരദമ്പതിമാരുടെ വിവാഹമോചന വാർത്തയുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങളാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത്. അതിനിടയിൽ സാമന്ത അസുഖബാധിതയാവുകയും അതിൽനിന്ന് വലിയ ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കു വയ്ക്കുന്ന താരമാണ് സാമന്ത.

നാലുവർഷത്തെ നീണ്ട വിവാഹ ബന്ധത്തിനൊടുവിൽ ഇപ്പോൾ ഇരുവരും സിംഗിളായി ജീവിതത്തിൽ തുടരുകയാണ്. അതിനിടയിൽ നടി ശോഭിത ദുലിപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ വിവാഹബന്ധം വേർപ്പെടുത്താനുള്ള കാരണങ്ങളിൽ ഒന്നായി കൂടുതലായും പറഞ്ഞു കേട്ടത് കരിയറിൽ മികച്ച രീതിയിൽ നിൽക്കുന്ന സമയത്ത് സാമന്ത ഗർഭിണിയാകാൻ തയ്യാറായില്ല എന്നതായിരുന്നു. എന്തായാലും അതിനുശേഷം ഇരുവരും സ്വന്തം സിനിമ കാരിയറിൽ വളരെയധികം ശ്രദ്ധയോടു കൂടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Exit mobile version