Home ENTERTAINMENT ടോവിനോയുടെ പുതിയ ചിത്രം “നടികർ”-പ്രോമോസോങ് നാളെ റിലീസ് ചെയ്യും.

ടോവിനോയുടെ പുതിയ ചിത്രം “നടികർ”-പ്രോമോസോങ് നാളെ റിലീസ് ചെയ്യും.

ടോവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ’എന്ന ചിത്രത്തിൻ്റെ പ്രോമോ സോങ് നാളെ റിലീസ് ചെയ്യും. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ ആറിന് ചിത്രത്തിൻറെ ഡീസൽ പുറത്തു വന്നു.

മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയാണ് ടീസർ പുറത്തുവിട്ടത്. ടൊവിനോ തോമസ് ചിത്രത്തിൽ ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തെ അവതരിപ്പിച്ചു. കരിയറിൻ്റെ നെറുകയിൽ നിൽക്കുന്ന ഒരു സിനിമാ താരമായാണ് അദ്ദേഹത്തെ കാണിക്കുന്നത്.

സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഇതിനോടകം ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. നടികർ മെയ് മൂന്നിന് തിയേറ്ററുകളിൽ എത്തും  എന്നാണ് ടോവിനോ തോമസ് തന്റെ ഇൻസ്റ്റാഗ്രം പേജിലൂടെ നേരത്തെ അറിയിച്ചത്.

‘ഹണി ബീ’എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സംവിധായകൻ ആണ് ലാൽ ജൂനിയർ. നടികറിൽ ടോവിനോയും സൗബിനും കൂടാതെ ഭാവന, അജുവർഗീസ്, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ എന്നിവരും അണിനിരക്കുന്നു.

Exit mobile version